കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളെ കൊന്നവന്‍ ജയിലില്‍ കൊഴുക്കുന്നു! നാട്ടുകാരുടെ അവഹേളനവും! നീതി വേണമെന്ന് രാജേശ്വരി

  • By Desk
Google Oneindia Malayalam News

സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും അനുദിനം വർദ്ധിക്കുമ്‌പോഴും കുറ്റവാളികൾ ജയിലുകളിൽ സസുഖം വാഴുന്നു. വിചാരണയും ശിക്ഷയും വൈകുന്നതോടെ ജയിലുകളിൽ അടക്കപ്പെടുന്ന പ്രതികൾ തടിച്ചു കൊഴുക്കുന്നതക് പതിവ് കാഴ്ചകളായി മാറുകയാണ്. സൗമ്യയെന്ന പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ക്രൂരമായി ബലാത്സംഘം ചെയ്തു കൊലപ്പെടുത്തയ ഗോവിന്ദച്ചാമിയുടെ രൂപമാറ്റം കണ്ട് കേരളമനസാക്ഷി തന്നെ ഞെട്ടി.

ഇതിനുപിന്നാലെയാണ് പെരുമ്പാവൂരിൽ ജിഷയെന്ന നിയമ വിദ്യാത്ഥിനിയെ കൊലപ്പെടുത്തിയ ഇതരസംസ്ഥാന തൊഴിലാളി അമീറുൽ ഇസ്ലാമിന്റെ രൂപമാറ്റം. ജയിലിലെ ഭക്ഷണം കഴിച്ച് അമീറുൽ ഇസ്ലാം തടിച്ചുകൊഴുത്തിട്ടുണ്ട്. അതേസമയം ജിഷ കൊല്ലപ്പെട്ട് രണ്ടുവർഷം കഴിഞ്ഞിട്ടും ഇതുവരെ കേസിൽ നീതി ലഭ്യമായിട്ടില്ലെന്ന സങ്കടവുമായി അമ്മ രാജേശ്വരി വാർത്താസമ്മേളനവുമായി രംഗത്തുവന്നിട്ടുണ്ട്.

കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം

കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം

നിയമവിദ്യാര്‍ത്ഥിയായ മകളെ പിച്ചി ചീന്തി ഇല്ലാതാക്കിയിട്ട് ഏപ്രില്‍ 28 ന് രണ്ട് വര്‍ഷം തികയുന്നു. കേസിലെ പ്രതി അമിറുള്‍ ഇസ്ലാം ഇപ്പോഴും ജയിലില്‍ സുഖജീവിതം നയിക്കുകയാണ്. തൂക്കികൊല്ലാമെന്ന് പറഞ്ഞ് ഇപ്പോഴും സെന്‍ട്രല്‍ ജയിലില്‍ കിടത്തി ബിരിയാണിയും ചപ്പാത്തിയും കൊടുത്ത് തീറ്റി പോറ്റുകയാണ്. എന്‍റെ മകനെ ഇല്ലാതാക്കിയ അവനെ തൂക്കി കൊല്ലണം അവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ടെന്നും രാജേശ്വരി പറഞ്ഞു.

വണ്ടി ഇടിച്ച് കൊല്ലാന്‍

വണ്ടി ഇടിച്ച് കൊല്ലാന്‍

മകള്‍ മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പേ തന്നെ വണ്ടിയിടിച്ച് അപായപ്പെടുത്താന്‍ ശ്രമമുണ്ടായിരുന്നു. തന്‍റെ മകളെ കൊലപ്പെടുത്തിയവര്‍ തന്നെയാണോ അത് ചെയ്തതെന്ന് സംശയിക്കുന്നു. സംഭവത്തില്‍ പരാതി നല്‍കിയിരുന്നെങ്കിലും അതിലും നടപടി ഉണ്ടായിട്ടില്ല. പ്രതിയെ ആരൊക്കെയോ ചേര്‍ന്ന് സംരക്ഷിക്കുകയാണോ എന്നാണ് ഇപ്പോള്‍ സംശയം. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ അവരേയും നിയമത്തിന്‍റെ മുന്‍പില്‍ കൊണ്ടുവരണം.

നാട്ടുകാര്‍ ഫോട്ടോയെടുക്കുന്നു

നാട്ടുകാര്‍ ഫോട്ടോയെടുക്കുന്നു

മകള്‍ മരിച്ച അമ്മയ്ക്ക് നീതി ലഭ്യമാക്കാന്‍ പോലും ഇവിടെ ആരും തയ്യാറാവുന്നില്ല. പകരം സോഷ്യല്‍ മീഡിയയില്‍ തന്‍റെ ചിത്രങ്ങള്‍ ഉപയോഗിത്ത് മോശമായ പരാമര്‍ശങ്ങള്‍ നടത്തുകയാണ്. ശാരീരിക പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ വസ്ത്രങ്ങള്‍ പുറത്ത് ഒരു കടയില്‍ അലക്കാന്‍ കൊടുക്കാറാണ് പതിവ്. ബ്യൂട്ടീ പാര്‍ലറിനോട് ചേര്‍ന്ന ആ കടയില്‍ പോയപ്പോള്‍ അമ്പലത്തില്‍ പോകാന്‍ സെറ്റ്മുണ്ട് മാറി വസ്ത്രം മാറി. എന്നാല്‍ താന്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി മെയ്ക്ക് അപ്പ് ചെയ്ത് നടക്കുകയാണെന്ന് പലരും പ്രചരിപ്പിച്ചു.

പേടിയാവുന്നു

പേടിയാവുന്നു

മൊബൈലും സോഷ്യല്‍ മീഡിയയും കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. പുറത്തിറങ്ങിയാല്‍ പോലും പലരും വന്ന് മോശമായി സംസാരിച്ച് പോകും. ചിലര്‍ വഴിയില്‍ നിന്ന് മൊബൈലില്‍ ഫോട്ടോ പകര്‍ത്തും. ഇതിനെതിരേയൊന്നും താന്‍ ആര്‍ക്കും പരാതി കൊടുത്തിട്ടില്ല. അവര്‍ പറഞ്ഞു.

English summary
jisha murder case rajeswaris press meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X