Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലനടത്തിയത് അമീറുള്‍ തന്നെ... രണ്ടാം ഡിഎന്‍എ ടെസ്റ്റിലും തെളിഞ്ഞു; പക്ഷേ എന്തിന്?

കൊച്ചി/തിരുവനന്തപുരം: ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാം തന്നെയെന്ന് രണ്ടാമത് നടത്തിയ ഡിഎന്‍എ പരിശോധനയിലും തെളിഞ്ഞു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിലാണ് വീണ്ടും ഡിഎന്‍എ പരിശോധന നടത്തിയത്.

പോലീസിന്റെ ഫോറന്‍സിക് ലാബില്‍ ആയിരുന്നു അമീറുള്‍ ഇസ്ലാമിന്റെ ഡിഎന്‍എ പരിശോധന ആദ്യം നടത്തിയത്. എന്നാല്‍ പ്രതികളെന്ന് സംശയിച്ച മറ്റ് ചിലരുടെ ഡിഎന്‍എ പരിശോധന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആയിരുന്നു നടത്തിയത്. ഇത് ആക്ഷേപത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് കോടതിയുടെ അനുമതിയോടെ വീണ്ടും ഡിഎന്‍എ പരിശോധന നടത്തിയത്.

കൊലപാതകി അമീറുള്‍ ആണെന്ന് തിരിച്ചറിഞ്ഞെങ്കിലും എന്താണ് കൊലപാതകത്തിന് വഴിവച്ചത് എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. എന്തിനാണ് അമീറുള്‍ ജിഷയെ ഇത്ര ക്രൂരമായി കൊന്നത്?

കൊലപാതകത്തിന്റെ കാരണം

കൊലപാതകത്തിന്റെ കാരണം

ജിഷയെ എന്തിന് കൊന്നു എന്ന കാര്യത്തില്‍ അമീറുള്‍ പറയുന്ന ന്യായം ഇപ്പോഴും വിശ്വസിയ്ക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

അമീറുള്‍ പറഞ്ഞത്

അമീറുള്‍ പറഞ്ഞത്

കുളക്കടവില്‍ വച്ച് സ്ത്രീ തല്ലിയപ്പോള്‍ ജിഷ ചിരിച്ചതാണ് ഒരു കാരണമായി അമീറുള്‍ പറഞ്ഞ്. എന്നാല്‍ ഈ കഥ നേരത്തേ പൊളിഞ്ഞിരുന്നു.

അത് ജിഷയുടെ അമ്മ?

അത് ജിഷയുടെ അമ്മ?

കുളിക്കടവില്‍ വച്ച് തല്ലിയത് ജിഷയുടെ അമ്മയാണെന്ന് അമീറുള്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ തിരിച്ചറിയല്‍ പരേഡില്‍ ജിഷയുടെ അമ്മ രാജേശ്വരി അമീറുള്ളിനെ തിരിച്ചറിഞ്ഞില്ല. കുളക്കടവിലെ സംഭവം നേരത്തേ നിഷേധിയ്ക്കുകയും ചെയ്തു.

 രാവിലത്തെ പ്രശ്‌നം

രാവിലത്തെ പ്രശ്‌നം

കൊല്ലപ്പെട്ട ദിവസം രാവിലെ ജിഷയുടെ വീട്ടിലെത്തി കടന്നുപിടിയ്ക്കാന്‍ ശ്രമിച്ചുവെന്നും ജിഷ ചെരുപ്പെടുത്ത് അടിയ്ക്കാന്‍ ഓങ്ങിയെന്നും അമീറുള്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ ദിവസം അമീറുള്‍ പെരുമ്പാവൂരില്‍ ഉണ്ടായിരുന്നില്ലെന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ തെളിഞ്ഞു.

നുണകളാണ് എല്ലാം

നുണകളാണ് എല്ലാം

ജിഷയെ കൊല്ലാനുള്ള കാരണങ്ങളായി അമീറുള്‍ ഇസ്ലാം പറഞ്ഞ കാര്യങ്ങളെല്ലാം ശുദ്ധ നുണകളാണെന്ന് തെളിഞ്ഞുകഴിഞ്ഞു. അപ്പോള്‍ പിന്നെ എന്തായിരിക്കും ആ കൊലപാതകത്തിന് പിന്നിലെ കാരണം.?

അമ്മയുടെ ചോദ്യം

അമ്മയുടെ ചോദ്യം

ആര് പറഞ്ഞിട്ടാണ് തന്റെ മകളെ കൊന്നത് എന്നായിരുന്നു ജിഷയുടെ അമ്മ അമീറുള്‍ ഇസ്ലാമിനോട് ചോദിച്ചത്. ജിഷയെ മറ്റാരോ ആണ് കൊല്ലാന്‍ ശ്രമിച്ചിരുന്നത് എന്ന ധ്വനിയാണ് ഇതിലുള്ളത്.

കേസ് ദുര്‍ബ്ബലമാക്കാന്‍

കേസ് ദുര്‍ബ്ബലമാക്കാന്‍

കേസ് ദുര്‍ബ്ബലമാക്കാന്‍ അമീറുള്‍ ഇസ്ലാം മനപ്പൂര്‍വ്വം പറയുന്ന നുണകളാണെന്നും ആക്ഷേപമുണ്ട്. അങ്ങനെയെങ്കില്‍ ഇതെല്ലാം ആരായിരിക്കും അമീറുള്‍ ഇസ്ലാമിന് പറഞ്ഞ് കൊടുത്തത്?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+