കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയുടെ കൊലപാതകി എന്ന പേരില്‍ വീണ്ടും വ്യാജ ഫോട്ടോകള്‍ പ്രചരിക്കുന്നു!

  • By Desk
Google Oneindia Malayalam News

പെരുമ്പാവൂരില്‍ മൃഗീയമായി കൊല്ലപ്പെട്ട ജിഷയുടെ കൊലപാതകി എന്ന പേരില്‍ മറ്റൊരു യുവാവിന്റെ ഫോട്ടോ കൂടി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പരക്കുന്നു. ജാക്‌സന്‍ എന്ന ചെറുപ്പക്കാരന്റെ ചിത്രമാണ് ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇയാളല്ല പ്രതി എന്ന് ജാക്‌സന്റെ സുഹൃത്തുക്കള്‍ തന്നെ പോസ്റ്റിട്ട് പറഞ്ഞതോടെയാണ് തെറ്റിദ്ധാരണ നീങ്ങിയത്.

മലയാളത്തിലെ തന്നെ ഒരു പ്രമുഖ ചാനല്‍ ജിഷയുടെ കൊലപാതകിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്. അപമാനം താങ്ങാനാകാതെ ഈ ചെറുപ്പക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന ആളെ പാലക്കാട് അതിര്‍ത്തിയില്‍ വെച്ച് പോലീസ് പിടികൂടി എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്.

jisha

നേരത്തെ, ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടപ്പോഴും ഇങ്ങനെ ഒരു വ്യാജ ചിത്രം പ്രചരിച്ചിരുന്നു. പറവൂരിലെ തുണിക്കടയിലെ സെയില്‍സ്മാനും സിനിമാ നടനുമായ തസ്ലിക് എന്നയാളുടെ ചിത്രമാണ് അന്ന് പ്രചരിച്ചത്. പോലീസ് പുറത്തുവിട്ട രേഖാചിത്രത്തിനോട് സാമ്യം തോന്നുന്നതായിരുന്നു തസ്ലികിന്റെ ചിത്രം.

ഫേസ്ബുക്കും വാട്സ് ആപ്പിലും ചിത്രങ്ങള്‍ പരന്നതോടെ സഹികെട്ട തസ്ലിക് തന്നെ ഫേസ്ബുക്കിലൂടെ ഒരു പോസ്റ്റ് ഷെയര്‍ ചെയ്ത് സത്യാവസ്ഥ ആളുകളെ അറിയിക്കുകയായിരുന്നു. തസ്ലിക് ജോലി ചെയ്യുന്ന കടയുടമയുടെ ബന്ധുവായ ഒരാളും ഇക്കാര്യം വിശദമാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ എങ്ങനെയാണ് കിംവദന്തികള്‍ പ്രചരിക്കുന്നത് എന്നതിന് മറ്റൊരൂ തെളിവാകുകയാണ് ജിഷയുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രചരിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും.

English summary
Jisha Murder case suspect's fake photos spread in social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X