കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ വധക്കേസ് തട്ടിക്കൂട്ടിയത്, കോടതിയില്‍ എല്ലാം പൊളിയും; ശാസ്ത്രീയ തെളിവ് ഹാജരാക്കിയില്ല?

വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജിഷ വധക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകനായ ബിഎ ആളൂര്‍ പറഞ്ഞു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി നിരപരാധിയാണെന്ന് അഭിഭാഷകന്‍. കേസ് തട്ടിക്കൂട്ടിയതാണെന്നും പ്രതിയെ സൃഷ്ടിച്ചെടുക്കുകയായിരുന്നുവെന്നുമാണ് പുറത്തുവരുന്ന വാദം. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജിഷ വധക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകനായ ബിഎ ആളൂര്‍ പറഞ്ഞു.

ജിഷ വധക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടാനിരിക്കുകയാണ് ആളൂര്‍. ഇക്കാര്യം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരെ കണ്ടപ്പോഴാണ് ആളൂര്‍ ഇക്കാര്യം പറഞ്ഞത്.

 അമീര്‍ നിരപരാധിയെന്ന്

കേസിലെ പ്രതി അമീറുല്‍ ഇസ്ലാം നിരപരാധിയാണെന്ന് തനിക്ക് ബോധ്യമുണ്ടെന്ന് ആളൂര്‍ പറയുന്നു. അതുകൊണ്ടാണ് പ്രതിക്ക് വേണ്ടി ഹാജരാവാന്‍ താന്‍ തീരുമാനിച്ചത്. പ്രതിക്കെതിരേ യാതൊരു തെളിവും പ്രോസിക്യൂഷന് ഹാജരാക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയ തെളിവില്ല

പ്രതി അമീറിനെതിരേ ഇതുവരെ യാതൊരു ശാസ്ത്രീയ തെളിവും കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ഇത് പ്രതിക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. കേസില്‍ അമീര്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് അഭിഭാഷകന്‍ ആളൂര്‍.

 വിജിലന്‍സിന്റെ മുന്നറിയിപ്പ്

കേസ് അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അമീര്‍ മാത്രമാണോ പ്രതി എന്ന കാര്യത്തില്‍ ഇതുവരെ ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടെന്നും വിജിലന്‍സ് ആഭ്യന്തര വകുപ്പിന് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

 വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്

ഒരേ സമയം സര്‍ക്കാരിനെയും പോലീസിനെയും വെട്ടിലാക്കുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് സമര്‍പ്പിച്ചത്. അന്വേഷണത്തിന്റെ തുടക്കം മുതല്‍ പാളിച്ച സംഭവിച്ചുവെന്നാണ് 16 പേജുള്ള റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടിനെതിരേ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ രംഗത്തെത്തിയിരുന്നു.

പ്രതിയെ പിടികൂടിയത് ഇങ്ങനെ

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വിവാദമായ കൊലപാതകം നടന്നത്. അന്ന് പോലീസ് എത്ര ശ്രമിച്ചിട്ടും പ്രതിയെ കണ്ടെത്താനാവാതിരുന്നത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പിന്നീട് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അമീറുല്‍ ഇസ്ലാമിനെ തമിഴ്‌നാട്ടില്‍ വച്ച് പിടികൂടുകയായിരുന്നു.

പുനരന്വേഷണത്തിന് കോടതി കനിയുമോ?

വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുങ്ങുമെന്നാണ് പ്രതിഭാഗം അഭിഭാഷകനായ ആളൂര്‍ കരുതുന്നത്. കേസ് വീണ്ടും അന്വേഷിക്കണമെന്ന പുതിയ ആവശ്യം പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെടും. ഇക്കാര്യത്തില്‍ കോടതി അനുകൂല സമീപനം സ്വീകരിച്ചാല്‍ സര്‍ക്കാരിനും പോലീസിനും തിരിച്ചടിയാവും.

 സൗമ്യ കേസും ജിഷ കേസും

വിവാദമായ സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിക്കെതിരേ ഹാജരായതും അഡ്വ. ആളൂര്‍ ആയിരുന്നു. അദ്ദേഹം തന്നെയാണ് ജിഷ വധക്കേസിലും പ്രതിഭാഗം അഭിഭാഷകന്‍. കേസ് അന്വേഷത്തിലെ പാളിച്ചകള്‍ കോടതിക്ക് മുമ്പില്‍ നിരത്താനായാല്‍ പ്രതി രക്ഷപ്പെടുമെന്നാണ് ആളൂരിന്റെ വിശ്വാസം.

English summary
Jisha murder case should be re investigate, said by Advt.Aloor,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X