ജിഷ കൊലക്കേസ് വിധി; ദിലീപിനും പള്‍സര്‍ സുനിക്കും ചങ്കിടിപ്പേറ്റും
കൊച്ചി: ജിഷ കൊലക്കേസ് വിധി നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ക്കും ചങ്കിടിപ്പുണ്ടാക്കുന്നതാണെന്ന് റിപ്പോര്‍ട്ട്. ഇരു കേസുകളും സമീപകാലത്ത് കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയതാണെന്നത് കൂടാതെ കേസുകള്‍ തമ്മില്‍ പല കാര്യങ്ങളിലും സാമ്യതയുമുണ്ട്. ജിഷ കൊലക്കേസ് വിധി കേരള പോലീസിന്റെ അന്വേഷണ മികവിന് ലഭിച്ച അംഗീകാരം കൂടിയാണ്.
ജിഷ കേസില്‍ പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. ആളൂര്‍ തന്നെയാണ് നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിക്കുവേണ്ടിയും ഹാജരാകുന്നത്. നേരത്തെ ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായിരുന്ന ആളൂര്‍ ആ കേസില്‍ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കൊടുത്തിരുന്നെങ്കിലും ജിഷ കേസില്‍ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല.

ജിഷ കേസില്‍ പ്രതിക്കെതിരായ മുഖ്യമായ രണ്ടു തെളിവുകള്‍ ലഭിച്ചിരുന്നില്ല. പ്രതിയുടെ ഫോണും കുറ്റകൃത്യം ചെയ്യുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും. എന്നാല്‍, കോടതി വിധിയെ അത് സ്വാധീനിച്ചില്ല. സമാനമായി നടിയെ ആക്രമിച്ച കേസിലും പ്രധാന തെളിവുകളിലൊന്നായ ഫോണ്‍ ലഭിച്ചിട്ടില്ല. ഇത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന ദിലീപിന്റെയും പള്‍സര്‍ സുനിയുടെയും പ്രതീക്ഷയും അസ്ഥാനത്താവുകയാണ്.
ജിഷ കേസിന്റെ മറ്റൊരു പ്രത്യേകത സാഹചര്യ തെളിവുകളാണ് പ്രോസിക്യൂഷന് തെളിയിക്കാനായതെന്നാണ്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സംശയത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നായിരുന്നു പ്രതിയുടെ പ്രതീക്ഷ. ദിലീപിനെതിരായ ഗൂഢാലോചനാ കേസിലും പ്രോസിക്യൂഷന്റെ വാദം സാഹചര്യതെളിവുകളുമായിട്ടായിരിക്കും. അതുകൊണ്ടുതന്നെ, ജിഷ കേസിലെ വിധി പ്രോസിക്യൂഷിന് ആത്മവിശ്വാസം നല്കുമെന്നുറപ്പാണ്.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച എഡിജിപി സന്ധ്യയ്ക്കെതിരെ ദിലീപിന് കോടതിയില്‍ ആരോപണം ഉന്നയിക്കാനുള്ള സാഹചര്യവും ഇല്ലാതായി. സന്ധ്യ കേസുകള്‍ കെട്ടിച്ചമയ്ക്കുന്നയാളാണെന്നായിരുന്നു ദിലീപിന്റെ പരാതി. എന്നാല്‍, ഇത്തരമൊരു വാദം ജിഷ കേസില്‍ പ്രോസിക്യൂഷിന് അനുകൂല വിധി വന്നതോടെ ഇല്ലാതായി. ജിഷ കേസിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ നടിയെ ആക്രമിച്ച കേസില്‍ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ചങ്കിടിപ്പേറ്റുന്നതാണ് ജിഷ കേസിലെ വിധി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications