കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നത് ജിഷ നേരിട്ടുകണ്ടു! വിവാദ വെളിപ്പെടുത്തലുമായി നിഷ....

എറണാകുളത്ത് വാർത്താസമ്മേളനം വിളിച്ചുചേർത്താണ് നിഷ കാര്യങ്ങൾ വിശദീകരിച്ചത്.

  • By Desk
Google Oneindia Malayalam News

കൊച്ചി: ജിഷ വധക്കേസിൽ വിചാരണ കോടതി ശിക്ഷവിധിച്ചതിന് പിന്നാലെ വിവാദ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തി. പെരുമ്പാവൂർ സ്വദേശിനിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ കെവി നിഷയാണ് ജിഷ കേസിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

സുരേഷ് ഗോപി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്! അറസ്റ്റ് ഉടനെ വേണ്ടെന്ന് ഹൈക്കോടതി...സുരേഷ് ഗോപി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്! അറസ്റ്റ് ഉടനെ വേണ്ടെന്ന് ഹൈക്കോടതി...

മുത്തലാഖിന് പിന്നാലെ മഹറവും! മോദിക്കെതിരെ മുസ്ലീം സംഘടനകൾ; ശരീഅത്തിന് എതിരെന്ന്...മുത്തലാഖിന് പിന്നാലെ മഹറവും! മോദിക്കെതിരെ മുസ്ലീം സംഘടനകൾ; ശരീഅത്തിന് എതിരെന്ന്...

എറണാകുളത്ത് വാർത്താസമ്മേളനം വിളിച്ചുചേർത്താണ് നിഷ കാര്യങ്ങൾ വിശദീകരിച്ചത്. ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നതിന് സാക്ഷിയായതിനാലാണ് ജിഷയെ കൊലപ്പെട്ടതെന്നാണ് യുവതിയുടെ ആരോപണം. ഇക്കാര്യം പോലീസിനോട് പറഞ്ഞിരുന്നെങ്കിലും കാര്യമായെടുത്തില്ലെന്നും യുവതി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

 കൊലപാതകത്തിന് ദൃക്സാക്ഷി...

കൊലപാതകത്തിന് ദൃക്സാക്ഷി...

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷ, മറ്റൊരു കൊലപാതകത്തിന് ദൃക്സാക്ഷിയായിരുന്നു എന്നാണ് ഓട്ടോ ഡ്രൈവറായ നിഷ പറയുന്നത്. ഇതാണ് ജിഷ കൊല്ലപ്പെടാൻ കാരണമായതെന്നും നിഷ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 ബലാത്സംഗം ചെയ്ത്...

ബലാത്സംഗം ചെയ്ത്...

ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നതിന് ശേഷം പാറമടയിലേക്ക് വലിച്ചെറിഞ്ഞതിന് ജിഷ ദൃക്സാക്ഷിയായിരുന്നു. ഈ സംഭവത്തിന് പിന്നിലെ തെളിവ് ശേഖരിക്കാൻ വേണ്ടിയാണ് ജിഷ പെൻക്യാമറയടക്കം വാങ്ങിയത്. ഇക്കാര്യം വീട്ടുകാർക്ക് അറിയാമെന്നും നിഷ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കാര്യമാക്കിയില്ല...

കാര്യമാക്കിയില്ല...

ഈ സംഭവത്തെക്കുറിച്ച് താൻ പോലീസിനോട് ആദ്യമേ പറഞ്ഞിരുന്നു. എന്നാൽ അന്വേഷണസംഘം ഇതൊന്നും കാര്യമായെടുത്തില്ല. അതിനാൽ കേസ് സിബിഐയെക്ക് കൈമാറണമെന്നും, ഇതിനായി കോടതിയെ സമീപിക്കുമെന്നും യുവതി വ്യക്തമാക്കി.

പെരുമ്പാവൂരിൽ...

പെരുമ്പാവൂരിൽ...

നിയമവിദ്യാർത്ഥിനിയായ ജിഷയെ 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിന് ശേഷമാണ് യുവതി കൊല്ലപ്പെട്ടതെന്ന് അന്നേ വ്യക്തമായിരുന്നു. എന്നാൽ പ്രതിയെക്കുറിച്ച് ആദ്യഘട്ടത്തിൽ ഒരു സൂചനയും ലഭിച്ചിരുന്നില്ല.

പ്രതിയെ പിടികൂടി...

പ്രതിയെ പിടികൂടി...

ജിഷയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ, തലമുടി, ഉമിനീർ, തുടങ്ങിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. ഇവയെല്ലാം ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരുന്നു പ്രതിയായ അമീറുൾ ഇസ്ലാമിനെ പിടികൂടിയത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ ഈ പരിശോധന ഫലങ്ങളാണ് നിർണ്ണായകമായത്.

Recommended Video

cmsvideo
ജിഷ കേസ്: സംശയങ്ങള്‍ ബാക്കി | Oneindia Malayalam
 വധശിക്ഷ...

വധശിക്ഷ...

2017 മാർച്ച് 13ന് വിചാരണ ആരംഭിച്ച കേസിൽ 2017 ഡിസംബർ 14നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ ഏകപ്രതിയായ അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചതോടൊപ്പം തെളിയിക്കപ്പെട്ട മറ്റ് കുറ്റങ്ങൾക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു.

English summary
jisha murder case; a woman from perumbavur raised new allegations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X