Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷ വധം: സിപിഎം നടത്തിവന്ന രാപ്പകല്‍ സമരം അവസാനിപ്പിച്ചു

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ സിപിഎം നടത്തിവന്ന രാപ്പകല്‍ സമരം അവസാനിപ്പിച്ചു. നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് പെരുമ്പാവൂരില്‍ സിപിഎം നടത്തിവന്ന രാപ്പകല്‍ സമരമാണ് അവസാനിപ്പിച്ചത്.

ജിഷ വധക്കേസ് അന്വേഷിയ്ക്കാന്‍ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിയ്ക്കാനും ജിഷയുടെ അമ്മയ്ക്ക് പ്രതിമാസ പെന്‍ഷന്‍ അനുവദിയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്.

Jisha Murder

കൊലപാതകം നടന്ന് ഒരു മാസത്തോളം എത്താറായിട്ടും ജിഷയുടെ ഘാതകരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതുതായി അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷണ സംഘത്തെ മാറ്റിയത്.

തുടര്‍ന്നാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തി വന്ന രാപ്പകല്‍ സമരം അവസാനിപ്പിച്ചത്. രാവിലെ സമരപ്പന്തലിലെത്തിയ എംപി പികെ ശ്രീമതിയാണ് സമരം അവസാനിപ്പിയ്ക്കുന്നതായി പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+