ജിഷ വധം; അന്വേഷണം ഇനിയും നീളുമെന്ന് എഡിജിപി
കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം അവസാനിപ്പിക്കാന്‍ സമയമെടുക്കുമെന്ന് എഡിജിപി സന്ധ്യ. ക്ഷമയാണ് ആവശ്യമെന്നും പഴയ അന്വേഷണ സംഗത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അവര്‍ കൂട്ടി ചേര്‍ത്തു.
സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ ജിഷ വധം അന്വേഷിക്കുന്നത്. എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച പെരുമ്പാവൂരിലെ ജിഷയുടെ വീട് സന്ദര്‍ശിച്ചു. ജിഷയുടെ വീട് പരിശോധിച്ച സംഘം അയല്‍ക്കാരുമായി സംസാരിച്ചു.

കൂടുതല്‍ സമയമെടുക്കും
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം അവസാനിപ്പിക്കാന്‍ സമയമെടുക്കുമെന്ന് എഡിജിപി

അന്വേഷണ സംഘം
ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് ജിഷ വധം അന്വേഷിക്കാന്‍ പുതിയ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. മൂന്ന് എസ്പിമാര്‍ ഉള്‍പ്പെടുന്നതാണ് സംഘം. പഴയ അന്വേഷണ സംഘത്തിലെ ആരും പുതിയ സംഗത്തിലില്ല.

സംശയമുണ്ട്
ജിഷയുടെ മരണത്തില്‍ അയല്‍ക്കാരെ സംശയമുണ്ടെന്ന് ജിഷയുടെ അച്ഛന്‍ പാപ്പു അരോപിച്ചു.

ശല്യമുണ്ടായിരുന്നു
ജിഷയ്ക്ക് മദ്യപരുടെ ശല്യമുണ്ടായിരുന്നെന്ന് ജിഷയുടെ അച്ഛന്‍ പാപ്പു പറഞ്ഞു.

മൊഴിയെടുത്തു
പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണ സംഘം പാപ്പുവിന്റെ മൊഴിയെടുത്തു.












Click it and Unblock the Notifications