ജിഷ വധക്കേസ് പ്രതിയുടെ സുഹൃത്തിനെ കണ്ടെത്തി; അമീറുളിന് 19 വയസുമാത്രം
ഗുവാഹാട്ടി: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് അസമിലെത്തിയ പോലീസ് സംഘം പ്രതി അമീറുല്‍ ഇസ്ലാമിന്റെ സുഹൃത്തിനെ കണ്ടെത്തി. കൊലചെയ്ത ദിവസം അമീറുളിനൊപ്പം മദ്യപിക്കാനുണ്ടായിരുന്ന സുഹൃത്ത് അനാറുള്‍ ഇസ്ലാമിനെയാണ് പോലീസ് കണ്ടെത്തിയത്. ഇയാളെ ജജോറി പോലീസ് സ്‌റ്റേഷനില്‍ വെച്ച് ചോദ്യം ചെയ്തു.
ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിച്ചുവരിയാണ്. അനാറുളിനെ മാപ്പുസാക്ഷിയാക്കാനും പോലീസിന് പരിപാടിയുണ്ട്. ജിഷയെ കൊലപ്പെടുത്തിയകാര്യം അനാറുളിന് അറിയാമായിരുന്നെങ്കില്‍ പോലീസിന് ലഭിക്കുന്ന വലിയൊരു സാക്ഷിയായിരിക്കും അനാറുള്‍. അതേസമയം, ഇയാളെ കൂട്ടുപ്രതിയാക്കാനും ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ അസമിലെത്തിയ അന്വേഷണം സംഘം അമീറുളിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖറിച്ചു. 19 വയസ് മാത്രമാണ് അമീറുളിന് പ്രായമെന്നാണ് വീട്ടുകാര്‍ പറയുന്നത്. 8 വര്‍ഷം മുന്‍പ് നാടുവിട്ടുപോയശേഷം മെയ് 1നാണ് വീട്ടില്‍ തിരിച്ചെത്തിയത്. മാതാപിതാക്കളുടെ പേരുവിവരങ്ങള്‍ പറഞ്ഞതിനാലും മുഖസാദൃശ്യമുള്ളതിനാലുമാണ് അമീറുളിനെ തിരിച്ചറിഞ്ഞതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
മെയ് 28വരെ സ്വന്തം ദേശത്ത് കൃഷിപ്പണിയിലേര്‍പ്പെട്ടശേഷമാണ് അമീറുള്‍ വീണ്ടും നാടുവിടുന്നത്. കേരളത്തിലേക്കാണ് അമീറുള്‍ പോയത്. അസമിലുള്ളപ്പോള്‍ മദ്യപിച്ചിരുന്നില്ലെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കി. പ്രദേശത്തുനിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചശേഷം മാത്രമേ അന്വേഷണ സംഘം നാട്ടിലേക്ക് മടങ്ങുകയുള്ളൂ.












Click it and Unblock the Notifications