കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ വധക്കേസ്; ദ്വിഭാഷിയെ പോലീസ് ഒഴിവാക്കി

Google Oneindia Malayalam News

കൊച്ചി: മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത് നല്‍കിയതിനാല്‍ ജിഷ വധക്കേസിലെ ദ്വിഭാഷിയെ പോലീസ് ഒഴിവാക്കി. പ്രതി അമീറുള്‍ ഇസ്ലാമുമായി ആശയ വിനിമയം നടത്താന്‍ പോലീസിനെ സഹായിച്ചിരുന്ന ലിപ്‌സണ്‍ വിശ്വാസിനെയാണ് ഒഴിവാക്കിയത്.

ഹിന്ദി അറിയാവുന്ന ഒരു പോലീസുകാരനും ദ്വിഭാഷിയുടെയും സഹോയത്തോടൊണ് നിലവില്‍ പ്രതിയുമായി ആശയ വിനിമയം നടത്തുന്നത്. ആസാമീസിന് പുറമെ അമീറുലിന് ഹിന്ദിയും അറിയാമെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.

Jisha Murder

കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി പോലീസിന്റെ ദ്വിഭാഷിയായിരുന്നു നിലവില്‍ ഒഴിവാക്കപ്പെട്ട ലിപ്‌സണ്‍ വിശ്വാസ്. അമീറുള്‍ ഇസ്ലാമിനെ ജൂണ്‍ 30 വരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പത്തു ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി.

അമീറുല്‍ ഇസ്ലാമിന്റെ ചിത്രങ്ങള്‍ പുറത്ത് വിടുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. അവശേഷിക്കുന്ന സാക്ഷികളുടെ തിരിച്ചറിയല്‍ പരേഡ് കൂടി കഴിഞ്ഞ ശേഷമേ പ്രതിയുടെ ചിത്രം പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂവെന്നും അല്ലാത്ത പക്ഷം അത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

English summary
Jisha Murder case; Police removed the interpreter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X