ജിഷ വധം; പ്രതി വലയില്‍? അന്യസംസ്ഥാനത്തൊഴിലാളിയെന്ന് സൂചന, പെണ്‍വാണിഭ സംഘത്തിലും...
പെരുമ്പാവൂര്‍: ജിഷ കൊലക്കേസില്‍ പൊലീസ് തിരയുന്ന പ്രതി ഇതര സംസ്ഥാനക്കാരനാണെന്ന് സൂചന. ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തായ യുവാവിനെയാണ് പൊലീസ് തിരയുന്നത്. ഇയാള്‍ ഇതര സംസ്ഥാനക്കാരനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പൊലീസിന്റെ അഞ്ച് ടീമുകള്‍ ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
പ്രതിയുടേതായി പൊലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി ഏറെ സാമ്യമുള്ളതാണ് ജിഷയുടെ സഹോദരിയുടെ സുഹൃത്തിന്റെ രൂപം. ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെട്ട കേസുകളിലേതിന് സമാനമായ തരത്തിലുള്ളവയാണ് ജിഷയുടെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍. പൊലീസ് കസ്റ്റഡിയില്‍ ഉള്ളവരുടെ വിരലടയാളങ്ങള്‍ക്കൊന്നും തന്നെ ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച പ്രതിയുടെ വിരലടയാളവുമായി സാമ്യമില്ല.

ഈ സാഹചര്യത്തിലാണ് അന്വേഷണം സഹോദരിയുടെ സുഹൃത്തിലേയ്ക്ക് നീണ്ടത്. വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഇയാളെന്നാണ് പൊലീസ് പറയുന്നത്. കഞ്ചാവ് വില്‍പ്പനക്കാരനായ ഇയാള്‍ക്ക് പെണ്‍വാണിഭ സംഘവുമായും ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ജിഷയുടെ സഹോദരി അച്ഛനൊപ്പം താസിച്ചപ്പോഴും പ്രതി അവിടെ നിത്യ സന്ദര്‍ശകനായിരുന്നു.












Click it and Unblock the Notifications