ജിഷ കൊലക്കേസ് പ്രൊഫഷണല്‍ രീതിയിലല്ല അന്വേഷിക്കുന്നത്: ജസ്റ്റിസ് നാരായണക്കുറുപ്പ്
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം പ്രൊഫഷണല്‍ രീതിയിലല്ല പോലീസ് അന്വേഷിക്കുന്നതെന്ന് പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി അധ്യക്ഷന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ്. കേസ് കൈകാര്യം ചെയ്യുന്നതില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്നും അദ്ദേഹം പറഞ്ഞു.
പാറശാല സ്റ്റേഷനിലെ കസ്റ്റഡി മരണം സംബന്ധിച്ച പരാതിയില്‍ സിറ്റിങ് നടത്തുന്നതിനിടെയാണ് പരാതി പരിഹാര സെല്‍ ചെയര്‍മാന്‍ ജിഷ കേസിനെക്കുറിച്ച് പരാമര്‍ശിച്ചത്. ഇത്തരമൊരു കേസില്‍ പാലിക്കേണ്ട ചട്ടങ്ങളും മുന്‍കരുതലുകളും ജിഷ വധക്കേസില്‍ പാലിച്ചതായി കാണുന്നില്ല.

ഇത്തരം കേസുകളില്‍ കുറ്റകൃത്യം നടന്ന സ്ഥലം സുരക്ഷിതമായി സംരക്ഷിക്കേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. എന്നാല്‍ ജിഷയുടെ വീട്ടില്‍ ആളുകള്‍ കയറി ഇറങ്ങുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ ചിത്രീകരിക്കാതെ വിട്ടത് ഗുരുതരമായ പാളിച്ചയാണെന്നും അദ്ദേഹം പരറഞ്ഞു.
മൃതദേഹം ദഹിപ്പിക്കാന്‍ പോലീസ് അനുമതി നല്‍കിയതോടെ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനുള്ള സാധ്യത ഇല്ലാതെയായി. തുടക്കത്തില്‍ ലഭിക്കേണ്ട നിര്‍ണ്ണായക തെൡുകള്‍ നഷ്ടപ്പെട്ട ശേഷം എന്തുതരം അന്വേഷണമാണ് കേസില്‍ പോലീസ് നടത്തുന്നതെന്ന് അറിയേണ്ടതുണ്ടെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.












Click it and Unblock the Notifications