ജിഷയുടെ കൊലപാതകം; പോലീസിന് വീഴ്ചപറ്റിയിട്ടില്ലെന്ന് ചെന്നിത്തല
കൊച്ചി: പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയപ്പെട്ട നിയമവിദ്യാര്‍ത്ഥി ജിഷയുടെ ഘാതകരെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തില്‍ പോലീസിന് വീഴ്ചപറ്റിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തിലാണ് പോലീസിന്റെ നടപടിയെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി രംഗത്തെത്തിയത്.
വളരെ ഗൗരവമായ കേസാണിതെന്നും പോലീസ് ആദ്യഘട്ടത്തില്‍ തന്നെ കാര്യക്ഷമമായി ഇടപെട്ടിരുന്നു. പ്രതികളെ കണ്ടെത്താന്‍ പോലീസിന് അസരം കൊടുക്കണമെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണം താന്‍ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും കേസിന് തുമ്പുണ്ടാക്കുമെന്നും പ്രതിയെ ഉടന്‍ തന്നെ പിടിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കാര്യക്ഷമമായി ഇടപെട്ടു
വളരെ ഗൗരവമായ കേസാണ് പെരുമ്പാവൂരില്‍ ജിഷയെ കൊലപ്പെടുത്തിയകേസെന്നും പോലീസ് കാര്യക്ഷമമായി തന്നെ ഇടപെട്ടിട്ടുണ്ടെന്നും ആഭ്യന്ത മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

വിജയത്തെ ബാധിക്കില്ല
യുഡിഎഫിന്റെ വിജയത്തെ പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകം സംബന്ധിച്ച് ഉണ്ടാകുന്ന വിവാദം ബാധിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കുറ്റവാളിയെ വൈകാതെ പിടിക്കും
കുറ്റവാളികളെ വൈകാതെ പിടിക്കുമെന്നും, കേസിനു തുമ്പുണ്ടാക്കുമെന്നും പറഞ്ഞ ചെന്നിത്തല പ്രതിയെ പിടിച്ചു കഴിഞ്ഞാല്‍ മാധ്യമങ്ങളുടെ ശ്രദ്ധ പോകാറുണ്ടെന്നും, എന്നാല്‍ പോലീസിന്റെ ഫലപ്രദമായ നടപടികളാണ് കുറ്റവാളികള്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കുന്നതെന്നും പറഞ്ഞു.

നേരിട്ട് നിരീക്ഷിക്കും
പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകക്കേസ് താന്‍ നേരിട്ട് നിരീക്ഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ഒളിച്ചോട്ടമല്ല
പ്രതിഷേധങ്ങള്‍ക്കിടയില്‍ ജിഷയുടെ അമ്മയെ കാണാതെ മടങ്ങിയത് ഒളിച്ചോട്ടമല്ലെന്ന് ചെന്നിത്തല പറഞ്ഞു. ഒരു ലാത്തിചാര്‍ജ് ഒഴിവാക്കാന്‍ വേണ്ടിയാണ് താന്‍ മടങ്ങിപ്പോയതെന്നും ചെന്നിത്തല പറഞ്ഞു.

പോലീസിന് അവസരം കൊടുക്കണം
അന്വേഷണം സുതാര്യവും ഗൗരവത്തോടെയും നടത്തുക എന്നതാണ് പോലീസിന്റെ സമീപനം. സമരങ്ങളും മറ്റും നടക്കുമ്പോള്‍ ക്രമസമാധാനവും അന്വേഷണവും നോക്കണം എന്ന നിലയിലാവും കാര്യങ്ങള്‍. അതുകൊണ്ട് അന്വേഷണം നടത്താനുള്ള അവസരം പോലീസിന് കൊടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.












Click it and Unblock the Notifications