ജിഷയുടെ കൊലപാതകം; പിജി വിദ്യാര്‍ത്ഥി പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് അന്വേഷിക്കും
തിരുവനന്തപുരം: പെരുമ്പാവൂരില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട നിയമ വിദ്യാര്‍ത്ഥിയുടെ പോസ്റ്റ്‌മോര്‍ട്ടം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ത്ഥി ചെയ്ത സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗത്തോട് മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ വിശദീകരണം തേടി. സംഭവം വിവാദമായതോടെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് തപാലില്‍ അയ്യച്ചുകൊടുത്തത്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് അടുത്ത ദിവസം നല്‍കേണ്ട റിപ്പോര്‍ട്ടാണ് ബുധനാഴ്ച അയച്ചുകൊടുത്ത്.

ഇത്തരം പീഡനം ഉള്‍പ്പെടുന്ന കൊലപാതകക്കേസുകള്‍ ഡോക്ടര്‍മാരുടെ സംഘമോ അല്ലെങ്കില്‍ സര്‍ജന്റെ നേതൃത്വത്തിലോ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാണ് നിയമം. എന്നാല്‍ വെറും ലാഘവത്തോടെയാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പിജി വിദ്യാര്‍ത്ഥിയെ ഏല്‍പ്പിച്ചത്.
പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ എന്നീ തസ്തികില്‍ നാല് ഡോക്ടര്‍മാര്‍ ഉള്ളപ്പോഴാണ് പിജി വിദ്യാര്‍ത്ഥിയെ പോസ്റ്റ്‌മോര്‍ട്ടം ഏല്‍പ്പിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന അസോസിയേറ്റ് പ്രൊഫസറുടെ ന്തൃത്വത്തിലാണ് പോസ്‌മോര്‍ട്ടം നടത്തിയതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം.












Click it and Unblock the Notifications