കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ കേസ് വിധി; പ്രതി അമീറുള്‍ ഇസ്ലാം ഡമ്മിയോ?; അപ്പോള്‍ കോണ്‍ഗ്രസ് നേതാവോ?

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനമാകെ ഏറെനാള്‍ ചര്‍ച്ച ചെയ്ത ജിഷ വധക്കേസില്‍ വിധി ഭൂരിപക്ഷം ആഗ്രഹിച്ച രീതിയില്‍ പുറത്തുവന്നെങ്കിലും കേസില്‍ ഇപ്പോഴും പല കണ്ണികളും ചേരാതെ നില്‍ക്കുന്നുണ്ടെന്നാണ് സൂചനകള്‍. പോലീസിന്റെ തെളിവുകള്‍ ശക്തവും നിഷേധിക്കാനാകാത്തതുമാണെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ മറ്റൊരു തരത്തിലും ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.

കേസിന്റെ ആദ്യ നാളുകളില്‍ ഏറെ വിവാദമായതാണ് പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ പേര്. നേതാവിന്റെ മകളാണ് ജിഷയെന്നും മകളുടെ അവകാശം സ്ഥാപിച്ചുതന്നില്ലെങ്കില്‍ പരസ്യമാക്കുമെന്ന് ജിഷ ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിന് പിന്നിലെന്നും ആരോപണമുയര്‍ന്നു. തൊട്ടുപിന്നില്‍ കോണ്‍ഗ്രസ് 15 ലക്ഷം രൂപ ജിഷയുടെ കുടുംബത്തിന് നല്‍കിയത് വിവാദമായിരുന്നു.

jisha

സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ രക്തിസാക്ഷികളായാല്‍ പോലും നല്‍കാത്ത പണം ജിഷയുടെ കുടുംബത്തിന് നല്‍കിയത് അവരുടെ വായടപ്പിക്കാനാണെന്ന ആരോപണവും ഉയര്‍ന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന രീതിയില്‍ പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ രംഗത്തെത്തിയതും സംശയത്തിന് ആക്കം കൂട്ടി.

എന്നാല്‍, ഇതിനിടയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ പിടികൂടുകയും ഡിഎന്‍എ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവ സാമ്യമുള്ളതാണെന്ന് കണ്ടെത്തുകയും ചെയ്തതതോടെയാണ് വിവാദം അവസാനിക്കുന്നത്. അതേസമയം, പ്രതി അമീറുളിനെ പ്രതിയാക്കയതാണെന്നും തെളിവുകള്‍ കൃത്രിമമായി ചമച്ചതാണെന്നും ഇപ്പോഴും ഒരുവിഭാഗം വിശ്വസിക്കുന്നു. ആര്‍ക്കു വേണ്ടിയാണ് അമീറുള്‍ ഇരയായത്? ലക്ഷങ്ങള്‍ ചെലവഴിച്ച് അമീറുള്‍ കേസ് നടത്തിയതെങ്ങിനെ? തുടങ്ങിയ ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നതായി ഇവര്‍ പറയുന്നുണ്ട്.

പാര്‍ലമെന്റ് ശീതകാല സമ്മേളനം: വാടക ഗര്‍ഭധാരണം, മുത്തലാഖ് എന്നിവയടക്കം 39 ബില്ലുകള്‍ പരിഗണനയ്ക്ക് പാര്‍ലമെന്റ് ശീതകാല സമ്മേളനം: വാടക ഗര്‍ഭധാരണം, മുത്തലാഖ് എന്നിവയടക്കം 39 ബില്ലുകള്‍ പരിഗണനയ്ക്ക്

English summary
is Jisha rape and murder convicted Ameerul Islam dummy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X