ജിഷയുടെ പേരിലുള്ള സഹായധനം വേണമെന്നും അമ്മയെ ചോദ്യംചെയ്യണമെന്നും ജിഷയുടെ അച്ഛന്‍
പെരുമ്പാവൂര്‍: കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ പിതാവ് ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി. ജിഷയുടെ പേരില്‍ ലഭിയ്ക്കുന്ന ധനസഹായത്തിന്ഡറെ വിഹിതം തനിയ്ക്കും ലഭ്യമാക്കണമെന്നാണ് ആവശ്യം. ജിഷയുടെ അമ്മയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും പാപ്പു ആവശ്യപ്പെട്ടു.
ജിഷയുടെ അമ്മ രാജേശ്വരിയും അച്ഛന്‍ പാപ്പുവും ഏറെ നാളായി അകന്ന് കഴിയുകയാണ്. ജിഷയുടെ മരണശേഷം സഹായധനം ലഭ്യമാക്കുന്നതിന് വേണ്ടി കളക്ടര്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ പരസ്യപ്പെടുത്തിയിരുന്നു. കളക്ടറുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയാണ് അക്കൗണ്ടിലേയ്ക്ക് എത്തിയത്.

ജിഷയുടെ പേരില്‍ ലഭിച്ച സഹായ ധനത്തില്‍ ഒരു ഭാഗം തനിയ്ക്കും വേണമെന്നാണ് ജിഷയുടെ അച്ഛന്‍ പറയുന്നത്. ജിഷയുടെ അമ്മയെ കൂടുല്‍ ചോദ്യം ചെയ്യണമെന്നും പാപ്പു ആവശ്യപ്പെട്ടു. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അസം സ്വദേശിയായ അമിയൂര്‍ ഇസ്ലാം അറസ്റ്റിലായതിന് പിന്നാലെ പാപ്പു വാര്‍ത്താ സമ്മേളനം വിളിച്ച് കൂട്ടിയിരുന്നു. രാജേശ്വരിയുമായി അകന്ന് കഴിഞ്ഞുവെങ്കിലും പാപ്പു മക്കളുമായി അടുപ്പം പുലര്‍ത്തിയിരുന്നു.












Click it and Unblock the Notifications