ജിഷയെ കൊല്ലാന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു
പെരുമ്പാവൂര്‍: ജിഷ വധത്തില്‍ നിര്‍ണായകമായ മറ്റൊരു തെളിവുകൂടി പോലീസ് ശേഖരിച്ചു. ജിഷയെ കൊല്ലാന്‍ ഉപയോഗിച്ച കത്തി പ്രതിയുടെ താമസസ്ഥലത്തുനിന്നും അന്വേഷണസംഘം കണ്ടെടുത്തു. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വൈദ്യശാലപ്പടിയിലായിരുന്നു അസം സ്വദേശിയായ അമീന് ഉള് ഇസ്ലാം താമസിച്ചുവന്നിരുന്നത്.
പ്രതിയെ മൊഴിയെ തുടര്‍ന്ന് പോലീസ് ഇവിടെ പരിശോധന നടത്തി ആയുധം കണ്ടെടുക്കുകയായിരുന്നു. കത്തിയില്‍ രക്തം പുരണ്ടിട്ടുണ്ടെന്നാണ് സൂചന. ജിഷയെ കൊലപ്പെടുത്തുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രവും ഇവിടെനിന്നും കണ്ടെടുത്തു. ഇവ രണ്ടും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസ് തീരുമാനം.

വിശദമായ ചോദ്യം ചെയ്യലിനുശേഷം ആലുവ പോലീസ് ക്ലബ്ബിലെത്തിച്ചശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി എഡിജിപി ബി സന്ധ്യ പറഞ്ഞു. പ്രതിയെ അടുത്ത ദിവസം തന്നെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കും. പ്രതിയുടെ അറസ്റ്റിനുശേഷം പെരുമ്പാവൂരില്‍ ജിഷയുടെ അമ്മയെ സന്ധ്യ സന്ദര്‍ശിച്ചിരുന്നു.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെങ്കിലും വിചാരണ വേളയില്‍ മൊഴിമാറ്റാമെന്നിരിക്കെ ശക്തമായ തെളിവുകളോടെ കുറ്റപത്രം തയ്യാറാക്കാനാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിര്‍ദ്ദേശം. സംഭവത്തിന് ദൃക്സാക്ഷികളില്ലാത്തതിനാല്‍ സാഹചര്യത്തെളിവുകളും ഡിഎന്‍എ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുമാണ് പോലീസിന് ആശ്രയം. പ്രതിയെ തെളിവെടുപ്പിനെത്തിക്കുന്നതോടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications