എന്റെ മകളെ ആര് പറഞ്ഞിട്ട് കൊന്നു... രാജേശ്വരി അമീറുള്ളിനോട് ചോദിച്ചു
കൊച്ചി: അമീറുള്‍ ഇസ്ലാം എന്ന അസംകാരനെ രാജേശ്വരിയ്ക്കോ ദീപയ്ക്കോ അറിയില്ല. എന്നാല്‍ തങ്ങളുടെ മകള്‍ അതി ക്രൂരമായി കൊലചെയ്യപ്പെട്ടത് അയാളാല്‍ ആണെന്ന് മാധ്യമ വാര്‍ത്തകളിലൂടെ അവര്‍ അറിഞ്ഞിട്ടുണ്ട്.
അമീറുള്‍ ഇസ്ലാമിനെ കാണുമ്പോള്‍ എന്തായിരിക്കും ജിഷയുടെ അമ്മ രാജേശ്വരിയ്ക്ക് ചോദിയ്ക്കാനുണ്ടാവുക? ആ ചോദ്യം മറ്റ് ചില സംശയങ്ങളിലേയ്ക്ക് തന്നെയാണ് ഇപ്പോഴും നയിക്കുന്നത്.
തന്റെ മകളെ കൊല്ലാന്‍ ആരാണ് പറഞ്ഞുവിട്ടത് എന്നാണ് രാജേശ്വരി അമീറുള്ളിനോട് ചോദിച്ചത്. മകളെ കൊല്ലാന്‍ ആരോ അമീറിനെ പറഞ്ഞുവിട്ടതാണെന്ന് രാജേശ്വരി വിശ്വസിയ്ക്കുന്നുണ്ടോ...?

പോലീസ് ക്ലബ്ബില്‍
ആലുവ പോലീസ് ക്ലബ്ബില്‍ വച്ചായിരുന്നു തിരിച്ചറില്‍ പരേഡ്. എന്നാല്‍ ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും അമീറുളളിനെ ആദ്യമായിട്ട് കാണുകയായിരുന്നു.

കൊല്ലിച്ചതാര്?
തന്റെ മകളെ കൊല്ലാന്‍ വേണ്ടി പറഞ്ഞയച്ചത് ആരാണ് എന്നായിരുന്നു രാജേശ്വരി അമീറുള്ളിനോട് ചോദിച്ചത്. ആ ചോദ്യം വളരെ നിര്‍ണായകവും ആണ്.

ഭാഷയറിയില്ല
രാജേശ്വരിയ്ക്ക് ഹിന്ദിയറിയില്ല. പോലീസുകാര്‍ ആണ് രാജേശ്വരിയുടെ ചോദ്യം അമീറുളളിന് പരിഭാഷ ചെയ്ത് കൊടുത്തത്.

അച്ഛനും ചോദിച്ചു
നേരത്തെ ജിഷയുടെ പിതാവ് പാപ്പുവും സമാനമായ ചോദ്യം ഉന്നയിച്ചിരുന്നു. കൊന്നത് ആരെന്നല്ല, കൊല്ലിച്ചത് ആരെന്ന് കണ്ടെത്തം എന്നതായിരുന്നു അത്.

ദുരൂഹത കൂട്ടുന്നു
ജിഷയുടെ അമ്മയുടെ ഈ ചോദ്യം കൂടുതല്‍ ദുരൂഹത ഉണര്‍ത്തുന്നതാണ്. മറ്റാരെങ്കിലും ജിഷയെ കൊല്ലിക്കുമെന്ന് രാജേശ്വരി സംശയിക്കുന്നുണ്ടോ?

അമീറുള്ളിന്റെ നുണകള്‍
തുടര്‍ച്ചയായി അമീറുള്‍ മൊഴിമാറ്റിപ്പറയുമ്പോള് ഈ സംശയം കൂടുതല്‍ ബലപ്പെടുകയാണ്. കുറ്റസമ്മതം നടത്തിയതിന് ശേഷം നടത്തുന്ന മൊഴിമാറ്റം മറ്റാരെയെങ്കിലും രക്ഷിയ്ക്കാനാണോ?

പോലീസിനും സംശയം
കൊലനടത്താനുള്ള കാരണമായി അമീറുള്‍ പറയുന്നത് ഇപ്പോഴും പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കേണ്ടിവരും.

അനാറുള്‍ ഇസ്ലാം
അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്തായ അനാറുള്‍ ഇസ്ലാമിനെ കണ്ടെത്താന്‍ പോലും പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications