ജിഷ വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ജിഷയുടെ അമ്മ,സിബിഐ വേണ്ടെന്ന് പറയാന്‍ കാരണം?
ജിഷയുടെ അച്ഛനാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കൊച്ചി: ജിഷ വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ജിഷയുടെ അമ്മ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ അച്ഛന്‍ പാപ്പു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് ജിഷയുടെ അമ്മ രാജേശ്വരി അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിച്ചത്.
പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് ജിഷയുടെ അച്ഛന്‍ പാപ്പു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. നേരത്തെ തുടരന്വേഷണം ആവശ്യപ്പെട്ട് പാപ്പു നല്‍കിയ ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് പാപ്പു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍
ജിഷ വധക്കേസിലെ നിലവിലെ അന്വേഷണത്തില്‍ തൃപ്തികരമല്ലെന്ന് കാണിച്ചാണ് പാപ്പു തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പോലീസ് കണ്ടെത്തിയ പല കാര്യങ്ങളും വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം നല്‍കിയ ഹര്‍ജിയിലുണ്ടായിരുന്നു.

സിബിഐ വേണ്ടെന്ന് അമ്മ
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാപ്പു നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ജിഷയുടെ അമ്മ രാജേശ്വരിയുടെ അഭിപ്രായം ആരാഞ്ഞത്. എന്നാല്‍ സിബിഐ അന്വേഷണം വേണ്ടെന്നാണ് രാജേശ്വരി ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്.

ഹാജരായത് അഭിഭാഷകന്‍
ജിഷ വധക്കേസില്‍ പോലീസിന്റെ നിലവിലെ അന്വേഷണത്തില്‍ തൃപ്തികരമാണെന്നാണ് ജിഷയുടെ അമ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചു
ജിഷ വധക്കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാനായി കോടതി ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.












Click it and Unblock the Notifications