ജിഷയുടെ ഘാതകന്‍റെ ജയില്‍ ജീവിതം ഇങ്ങനെ...
കാക്കാനാട് : കനത്ത പൊലീസ് കാവലില്‍ ജിഷയുടെ ഘാതകന്‍ അമിയൂര്‍ ഇസ്ലാമിന്റെ ജയില്‍ ജീവിതം. കോടതി റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് കാക്കനാട് ജില്ലാ ജയിലിലേയ്ക്കാണ് അമിയൂറിനെ എത്തിച്ചത്. ഏകാന്ത തടവില്‍ കഴിയുന്ന പ്രതിയ്ക്ക് സിസിടിവി ക്യാമറ ഉള്‍പ്പടെയുള്ള നിരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് അമിയൂര്‍ ഇസ്ലാമിനെ പാര്‍പ്പിച്ചിരിയ്ക്കുന്നത്. രണ്ട് അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടുമാരാണ് അമിയൂറിന്റെ സുരക്ഷാ ചുമതലയിലുള്ളത്.

സുരക്ഷ
ശക്തമായ സുരക്ഷയാണ് അമിയൂറിന് നല്‍കിയിരിയ്ക്കുന്നത്.

ഇവിടെയാണ്
ജയിലിലെ സി ബ്‌ളോക്കിലെ അഞ്ചു സെല്ലുകളില്‍ ഒന്നിലാണ് അമിയൂറിനെ പാര്‍പ്പിച്ചിരിയ്ക്കുന്നത്. സെല്ലില്‍ ഇയാള്‍ ഒറ്റയ്ക്കാണ്.

നിരീക്ഷണത്തില്‍
അമിയൂറിനെ പാര്‍പ്പിച്ചിരിയ്ക്കുന്ന സെല്ലിന്റെ ഉള്‍ഭാഗവും പരിസരവും നിരീക്ഷിയ്ക്കാനും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ചിത്രങ്ങള്‍
പ്രതിയ്ക്ക് നേരേ ആക്രമമുണ്ടാകാനോ പ്രതിയുടെ ചിത്രം പുറത്ത് പോകാനോ ഉള്ള സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയത്.

ഇങ്ങനെയാണ്
ജയിലിലെത്തിയ അമിയൂര്‍ പൊതുവെ ശാന്തനാണെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications