ജിഷ വധം: ബെംഗളൂരുവിലേയ്ക്ക് 'മുങ്ങിയ' നാട്ടുകാരനെ പൊലീസ് പിടികൂടി, ഇയാള്‍ പ്രതി?
ബെംഗളൂരു: പെരുമ്പാവൂര്‍ ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി കസ്റ്റഡിയിലായി. ബെംഗളൂരുവില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ജിഷയുടെ സമീപവാസിയായ ആളിനെ പൊലീസ് പിടികൂടിയത്.
ജിഷയുടെ വീടിന് രണ്ട് കിലോമീറ്റര്‍ പരിധിയില്‍ താമസിച്ച് വന്ന ഇയാള്‍ ജിഷ കൊല്ലപ്പെട്ടതിന് ശേഷമാണ് ബെംഗളൂരുവിലേയ്ക്ക് പോയതെന്ന് പൊലീസ് പറയുന്നു. നാട്ടില്‍ നിന്ന് അടുത്തിടെ സംസ്ഥാനത്തിന് പുറത്തേയ്ക്ക് പോയവരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു.

ഇതിനിടെയാണ് ബെംഗളൂരുവിലുള്ള വ്യക്തിയിലേയ്ക്ക് അന്വേഷണം നീണ്ടത്. ജിഷ വധക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളാണോ പിടിയിലായതെന്ന് വ്യക്തമല്ല. ജിഷയെ കൊന്നത് ആസൂത്രിതമായിട്ടാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ പുതിയ രേഖാ ചിത്രവും തയ്യാറാക്കിയിരുന്നു. വീട് പണിയ്ക്ക് എത്തിയ രണ്ട് മലയാളികള്‍ ജിഷയേയും അമ്മയേയും ഭീഷണിപ്പെടുത്തിയിരുന്നതായി ജിഷയുടെ സദോഹരി ദീപയും പൊലീസിന് മൊഴി നല്‍കിയിരുന്നു.












Click it and Unblock the Notifications