കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യം ചെയ്യലില്‍ ദീപ പതറി, ഭായിയുമായി 'അടുത്ത ബന്ധം', ഇരുവരും ഒരുമിച്ച്...ജിഷ വധം തെളിയുന്നു?

Google Oneindia Malayalam News

കൊച്ചി: ജിഷ വധവുമായി ബന്ധപ്പെട്ട് സഹോദരി ദീപയെ കഴിഞ്ഞ ദിവസം പൊലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. നാല് മണിയ്ക്കൂറോളമാണ് ദീപയെ പൊലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ നിന്നും ദീപയ്ക്ക് ഭായ് എന്നറിപ്പെടുന്ന അന്യസംസ്ഥാനത്തൊഴിലാളിയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിയ്ക്കുന്നത്.

തനിയ്ക്ക് ഹിന്ദിയും ഒരു ഹിന്ദിക്കാരനേയും അറിയില്ലെന്ന ദീപയുടെ വാദത്തെ പൊളിയ്ക്കുന്ന തെളിവുകളാണ് പൊലീസിന് ലഭിച്ചത്. ദീപയും അന്യസംസ്ഥാനത്തൊഴിലാളിയായ സുഹൃത്തും ഒന്നിച്ച് സഞ്ചരിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ദീപയ്ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി...

ദീപ അകന്ന് കഴിഞ്ഞു...

ദീപ അകന്ന് കഴിഞ്ഞു...

ദീപയ്ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. വളയന്‍ചിറങ്ങരയിലുള്ള ആലിന്‍ചുവട് കോളനിയില്‍ അമ്മയുടെ സഹോദരന്‍ സുരേഷിനൊപ്പമായിരുന്നു ദീപ താമസിച്ചത്. ഈ കാലയളവില്‍ ഒരിയ്ക്കല്‍ പോലും ദീപ അമ്മയേയോ ജിഷയേയോ കാണാന്‍ എത്തിയിട്ടില്ല

സൗഹൃങ്ങള്‍

സൗഹൃങ്ങള്‍

കുടുംബവുമായി അകന്ന് കഴിഞ്ഞപ്പോള്‍ ദീപയ്ക്ക് ഒട്ടേറെ സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു. ജിഷ കൊലപാതവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യുന്നവരില്‍ ഏറെയും ദീപയുടെ സുഹൃത്തുക്കളാണ്. ദീപയുടെ സുഹൃത്ത്, ജിഷ നൃ്ത്തം പഠിപ്പിച്ച വിദ്യാര്‍ഥി, ജിഷയുടെ അയല്‍വാസി എന്നിവര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്

സാധ്യത

സാധ്യത

ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ വാടക കൊലയാളിയാണോ എന്ന സാധ്യതയും പൊലീസ് പരിശോധിയ്ക്കുന്നുണ്ട്

പൊരുതാനിറങ്ങിയവള്‍

പൊരുതാനിറങ്ങിയവള്‍

ജിഷയുടെ വീടിരിയ്ക്കുന്ന പുറംപോക്ക് റോഡാക്കി മാറ്റാന്‍ ചിലര്‍ നേരത്തെ ശ്രമിച്ചിരുന്നു. ഇതിനെതിരെ ജിഷ ശക്തമായി രംഗത്തെത്തിയത് ശത്രുക്കളെ ഉണ്ടാക്കിയെന്നാണ് സൂചന. റിയല്‍ എസ്‌റ്റേറ്റ് മാഫിയയുടെ ഭീഷണി ജിഷയ്ക്ക് ഉണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിയ്ക്കും.

English summary
Jisha's sister again questioned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X