കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ വധം; സഹോദരി ദീപ കസ്റ്റഡിയില്‍, അന്യസംസ്ഥാന തൊഴിലാളി 'ഭായി' ദീപയുടെ....

Google Oneindia Malayalam News

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ നിര്‍ണായകമായ വഴിത്തിരിവ്. സഹോദരി ദീപയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. തിങ്കളാഴ്ച രാവിലെ 9.30 ഓടെ വനിത പൊലീസ് എത്തിയാണ് ദീപയെകസ്റ്റഡിയില്‍ എടുത്തത്. ആശുപത്രിയില്‍ നിന്നും ദീപയെ പൊലീസ് കൂട്ടിക്കൊണ്ട് പോയി

അന്യസംസ്ഥാന തൊഴിലാളിയായ ഒരു സുഹൃത്ത് തനിയ്ക്ക് ഇല്ല എന്ന് ദീപ കഴിഞ്ഞ ദിവസം പൊലീസില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ മറ്റ് ബന്ധുക്കളെ ചോദ്യം ചെയ്തതില്‍ നിന്നും അന്യസംസ്ഥാനത്തൊഴിലാളിയായ ഭായി എന്നൊരാള്‍ ദീപയുടെ സുഹൃത്താണെന്ന് പൊലീസിന് വിവരം ലഭിച്ചു.

Jisha 3

ബംഗാള്‍ സ്വദേശിയായ ഭായിയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനാണ് ദീപയെ കസ്റ്റഡിയില്‍ എടുത്തത്. ഭായി എന്ന് വിളിയ്ക്കപ്പെടുന്ന ഇയാള്‍ക്ക് മലയാളവും നന്നായി സംസരിയ്ക്കാന്‍ അറിയാം എന്നാണ് പൊലീസിന് ലഭിച്ച വിവരം. തനിയ്ക്ക് അന്യസംസ്ഥാനക്കാരനായ സുഹൃത്ത് ഇല്ലെന്നും ഹിന്ദി സംസാരിയ്ക്കാന്‍ അറിയില്ലെന്നുമായിരുന്നു ദീപ കഴിഞ്ഞ ദിവസം മാധ്യ മങ്ങളോട് പറഞ്ഞത്.

English summary
Jisha's sister Deepa under Police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X