ജിഷയും ഭരണതുടര്‍ച്ചയും വഴിത്തിരിവും-വോട്ടെടുപ്പ് ദിനത്തില്‍ വിവിധ രാഷ്ടീയ നേതാക്കള്‍ പറയുന്നതിങ്ങനെ
തിരുവനന്തപുരം: രാജ്യം ആകാഷയോടെ ഉറ്റു നോക്കുന്ന കേരള നിയമ സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് രംഭിച്ചപ്പോള്‍ രാഷ്ട്രീയ നേതാക്കളടക്കളടക്കമുളളവര്‍ തങ്ങള്‍ക്കനുകൂലമായ വിധിയെഴുത്തുണ്ടാവുമെന്ന പ്രതീക്ഷയിലാണ്. ഭരണകക്ഷിയായ യു ഡി എഫും പ്രതിപക്ഷമായ എല്‍ ഡി എഫും, ബി ജെ പി യും ആരോപണങ്ങളെല്ലാം എണ്ണിപ്പെറുക്കി പരസ്പരം വാരിയെറിയുകയാണ് തിരഞ്ഞെടുപ്പ് ദിനത്തിലും. പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷ വിഷയത്തില്‍ പ്രതികളെ കണ്ടെത്താനാവാത്തത് പ്രതിപക്ഷ കക്ഷികള്‍ മുഖ്യ ആയുധമാക്കിയിരിക്കുകയാണ്
യുഡി എഫ് അഴിമതി ഭരണത്തിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നാണ് പിണറായി മണ്ഡലത്തില്‍ രാവിലെ വോട്ടു ചെയ്യാനെത്തിയ സി പി എം പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ വിട്ടു കൊടുക്കാന്‍ തയ്യാറാവാതെ യു ഡി എഫ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഭരണതുടര്‍ച്ചയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് എ കെ ആന്റണിയടക്കമുളള യു ഡി എഫ് നേതാക്കള്‍. ഒരു മണ്ഡലമെങ്കിലും കയ്യെത്തിപ്പിടിക്കാനായുളള സര്‍വ്വ ശ്രമങ്ങളും ബി ജെ പി യും നടത്തുന്നുണ്ട്.
ഭരണ തുടര്‍ച്ച ഉറപ്പുപറയാവില്ലെന്നും അമിത ആത്മവിശ്വാസമില്ലെന്നുമാണ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പറയുന്നത്. എന്തായാലും ഭരണ തുടര്‍ച്ചയുണ്ടാവുമോ ഭരണ വിരുദ്ധ തരംഗമുണ്ടാവുമോ എന്നു കണ്ടറിയേണ്ടി തന്നെ വരും.തിരഞ്ഞെടുപ്പില്‍
പ്രത്യാശയര്‍പ്പിച്ച് വിവിധ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകള്‍ വായിക്കൂ..

വി എസ് അച്യുതാനന്ദന്‍
എല്‍ ഡി എഫ് വന്‍ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.ഭരണവിരുദ്ധ തരംഗം എല്‍ ഡി എഫിനനൂകൂല തരംഗമായി മാറും. വിലക്കയററവും സ്ത്രീകള്‍ക്കെതിരെയുളള അക്രമങ്ങളും തടയുന്നതില്‍ യു ഡി എഫ് പരാജയപ്പെട്ടു.

പിണറായി വിജയന്‍
സംഭവം നടന്ന് ദിവസങ്ങളായിട്ടും ജിഷയുടെ ഘാതകരെ നിയമത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. അഴിമതിക്കെതിയുളള വിധിയെഴുത്താവും തിരഞ്ഞെടുപ്പ്. എല്‍ ഡി എഫ് ഉജ്ജ്വല വിജയം നേടും.

ഉമ്മന്‍ചാണ്ടി
യു ഡി എഫ് വിജയം സുനിശ്ചിതം.ബി ജെ പി അക്കൗണ്ട് തുറക്കില്ല.
പുതുപ്പളളി മണ്ഡലത്തില്‍ ഭൂരിപക്ഷം കൂടുമോ എന്നത് വോട്ടുചെയ്തവരോട് ചോദിക്കണം.

രമേശ് ചെന്നിത്തല
യു ഡി എഫ് മികച്ച വിജയം നേടും. അഴിമതിയ്ക്കും വര്‍ഗ്ഗീയതയ്ക്കുമെതിരെയുളള വിധിയെഴുത്താവും തിരഞ്ഞെടുപ്പ്. ഇടതുമുന്നണിയുടെ തന്ത്രം ജനം തിരിച്ചറിയും ബി ജെ പി അക്കൗണ്ട് തുറക്കില്ല.

സി എന്‍ ബാലകൃഷ്ണന്‍
ഭരണ തുടര്‍ച്ചയുണ്ടാവുമെന്ന് വലിയ പ്രതീക്ഷയില്ല. അമിത ആത്മവിശ്വാസം പുലര്‍ത്തേണ്ട കാര്യമില്ല

കുമ്മനം രാജശേഖരന്‍
കേരളം രാഷ്ട്രീയം വഴിത്തിരിവില്‍. പല മണ്ഡലങ്ങളിലും ബി ജെ പി യ്ക്കു പ്രതീക്ഷയുണ്ട്.

എ കെ ആന്റണി
ഭരണ തുടര്‍ച്ചയുണ്ടാവും. കേരളത്തില്‍ മോദി ഇഫക്ടില്ല .കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറക്കില്ലെന്നു മാത്രമല്ല ജനമനസ്സ് യു ഡി എഫി നോടൊപ്പമെന്ന് തെളിയും

ആര്‍ രാജഗോപാല്‍
കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പിണിത്.ബി.ജെ പിയ്ക്ക് പ്രതീക്ഷയുളള മണ്ഡലങ്ങള്‍ ഉണ്ട്. പാര്‍ട്ടി സാന്നിദ്യം മുന്‍ തിരഞ്ഞെടുപ്പുകളേക്കാളേറെയാണ്.












Click it and Unblock the Notifications