ലൈംഗിക പീഡനത്തിന് ഇരയായതിന്‍റെ മുറിവുകള്‍ ജിഷയുടെ ശരീരത്തില്‍
ആലപ്പുഴ: കൊലചെയ്യപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷ ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നുണ്ടെന്ന് കൈരളി പീപ്പിള്‍ ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ജിഷയുടെ ശരീരത്തില്‍ ലൈംഗികമായി പീഡിപ്പിയ്ക്കപ്പെട്ടതിന്റെ അയാളങ്ങള്‍ ഉണ്ടെന്ന് എടുത്ത് പറയുന്നുണ്ടെന്നാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
38 മുറിവുകളാണ് ജിഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. രണ്ട് മുതല്‍ 11 വരെ നമ്പറില്‍ അടയാളപ്പെടുത്തിയിരിയ്ക്കുന്ന മുറിവുകള്‍ ശ്വാസം മുട്ടിച്ചതിനെത്തുടര്‍ന്ന് ഉണ്ടായവയാണ്. കഴുത്തില്‍ ഒന്നിലധികം മുറിവേറ്റിരുന്നു.

നെഞ്ചില്‍ മാത്രം 13 കുത്തേറ്റു. വയറിലും ആന്തരിക അവയവങ്ങളിലും മുറിവുകളുണ്. ഇതാണ് മരണത്തിന് കാരണമായത്. ശ്വാസംമുട്ടിച്ചതും മരണകാരണമായി, ആന്തരികാവയവങ്ങള്‍ പുറത്ത് വന്ന നിലയിലായിരുന്നു. കമ്പിപ്പാര പോലുള്ള എന്തോ ആയുധമാണ് ഉപയോഗിച്ചിരിയ്ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ഏപ്രില്‍ 28നാണ് ജിഷയെന്ന നിയമ വിദ്യാര്‍ഥിനി അതിക്രൂരമായി കൊലചെയ്യപ്പെടുന്നത്. കൊലപാതകികളെ ഇതുവരേയും കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.












Click it and Unblock the Notifications