Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുമ്പാവൂരിലെ പ്രാകൃത ബലാത്സംഗം; നിര്‍ഭയയെക്കാള്‍ ഭീകരം

പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ വട്ടോളിപ്പടി കനാല്‍ ബണ്ടിനടുത്ത് ജിഷമോള്‍ കൊല്ലപ്പെട്ടത് ദില്ലിയില്‍ നടന്ന നിര്‍ഭയ മോഡല്‍ ബലാത്സംഗത്തേക്കാള്‍ പ്രാകൃതമായ രീതിയില്‍. ജിഷമോള്‍ കൊല്ലപ്പെടുന്നതിനു മുന്നെ മൃഗീയമായ രീതിയില്‍ ബലാത്സംഗത്തിനു ഇരയായിരുനെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ശരിവെക്കുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ജിഷമോളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. വയര്‍ കുത്തി കീറി കുടല്‍മാല പുറത്ത് ചാടിയ നിലയിലായിരുന്നു. അടിയേറ്റ് മൂക്ക് തെറിച്ചുപോയി. തലയിലും മുഖത്തും ഇരുമ്പ് കമ്പികൊണ്ട് അടിച്ച പാടുണ്ട്. തലയ്ക്ക് പിന്നിലും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൊലപാതകം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കൊലയാളികളെ ഇതുവരെ പോലീസ് കണ്ടെത്തിയിട്ടില്ല.

ഇരുട്ടില്‍ തപ്പി പോലീസ്

ഇരുട്ടില്‍ തപ്പി പോലീസ്

കൊലപാതകം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ കൊലപാതകികളെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികളാകാം പ്രാകൃത ബലാത്സംഗം നടത്തിയതെന്ന പ്രാഥമിക നിഗമനത്തില്‍ മാത്രമാണ് പോലീസെത്തിയത്.

 പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

ജിഷമോള്‍ കൊല്ലപ്പെടുന്നതിനു മുമ്പ് ബലാത്സംഗത്തിനിരയായിരുനെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

ആരുമില്ല

ആരുമില്ല

തെരുവോരത്ത് താമസിക്കുന്ന കുടുംബത്തിലായതുകൊണ്ടും ജിഷയ്ക്ക് ബന്ധുക്കള്‍ ആരും ഇല്ലാത്തതുകൊണ്ടും രാഷ്ട്രീയ പാര്‍ട്ടികളോ പൊതു പ്രവര്‍ത്തകരോ വിഷയത്തില്‍ ഇടപെടുന്നില്ല.

സഹായത്തിന് സുഹൃത്തുക്കള്‍ മാത്രം

സഹായത്തിന് സുഹൃത്തുക്കള്‍ മാത്രം

ജിഷ പഠിച്ച ലോ കോളേജിലെ ചില അധ്യാപകരും സഹപാഠികളും മാത്രമാണ് കൊലയാളിയെ കണ്ടെത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇത് പ്രാകൃതം

ഇത് പ്രാകൃതം

ജിഷയുടെ തലയ്ക്കും മുഖത്തും ഇരുമ്പ് കമ്പികൊണ്ട് അടിയേറ്റിരുന്നു. വയര്‍ കുത്തി കീറി കുടല്‍മാല പുറത്തു ചാടിയ നിലയിലായിരുന്നു. തലയ്ക്കു പിന്നിലും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. മൂക്ക് തെറിച്ചു പോയിട്ടുണ്ട്.

 ജിഷയുടെ കുടുംബം

ജിഷയുടെ കുടുംബം

ജിഷയുടെ അമ്മയായ രാജേശ്വരിക്ക് ചെറിയ മാനസികാസ്വസ്ഥതകളുണ്ട്. വീട്ടു ജോലിക്ക് പോയിട്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. രാജേശ്വരിയുടെ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് ഓടയ്ക്കാലി ചെറുകുന്നം ഭാഗത്ത് താമസിച്ചു വരികയാണ്. മൂത്ത സഹോദരി വിവാഹ ബന്ധം വേര്‍പ്പെടുത്തി പുള്ളുവഴിയില്‍ മുത്തശ്ശിയുടെ കൂടെയാണ് താമസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+