കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയുടെ പിതാവ് മരിച്ച നിലയിൽ; വീടിന്സമീപത്തെ റോഡരികിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്!

  • By Desk
Google Oneindia Malayalam News

കൊച്ചി: പെരുമ്പാവൂരിൽ ക്രൂര പീഡനത്തിനിടെ മരണപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിനെ റോഡരികിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ലക്ഷക്കണക്കിന് രൂപയും ജിഷയുടെ അമ്മയ്ക്കും സഹോദരിക്കും ലഭിച്ചിട്ടും ആഹാരം കഴിക്കാന്‍ പോലും നിര്‍വ്വാഹം ഇല്ലാതെ പാപ്പു റോഡരികിലാണ് കഴിഞ്ഞിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. നിമിഷങ്ങള്‍ക്ക് മുന്‍പാണ് മൃതദേഹം റോഡരുകില്‍ കാണപ്പെട്ടത്. അസുഖ ബാധിതനായ പാപ്പു കഴിഞ്ഞ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നെന്നും പറയുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

പിണറായി വെളിപ്പെടുത്താത്ത പേരുകൾ സഭയിൽ വെളിപ്പെടുത്തിയത് ചെന്നിത്തല; പിണറായി കാണിച്ചത് മാന്യത, പക്ഷേപിണറായി വെളിപ്പെടുത്താത്ത പേരുകൾ സഭയിൽ വെളിപ്പെടുത്തിയത് ചെന്നിത്തല; പിണറായി കാണിച്ചത് മാന്യത, പക്ഷേ

അതേസമയം ജിഷ മരിച്ചതുമായി ബന്ധപ്പെട്ട് കുടുംബത്തിന് കിട്ടിയ പണം ഒന്നും തന്നെ പാപ്പുവിന് കൊടുത്തിട്ടില്ലെന്നും മകളുടെ മരണശേഷം സര്‍ക്കാരില്‍ നിന്നും മറ്റ് പ്രമുഖരില്‍ നിന്നും ലഭിച്ച പണം മുഴുവൻ ധൂർത്തടിച്ച് തീർക്കുകയണ് ജിഷയുടെ അമ്മ രാജേശ്വരിയെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കേസിലെ മഹസർ സാക്ഷി ഇരിങ്ങോൾ വട്ടോളിപ്പടി പുത്തൻകുടി പിഎം സാബുവിനെ (38) ഇക്കഴിഞ്ഞ ജൂലൈ 29ന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ജിഷ കൊലപാതക കേസിന്റെ ആദ്യ ഘട്ടത്തിൽ പോലീസ് ചോദ്യം ചെയ്ത വ്യക്തിയാണ് സാബു.

സ്വാഭാവിക മരണം

സ്വാഭാവിക മരണം

പാപ്പു രോഗബാധിതനായിരുന്നുവെന്നും അതിനാല്‍ അസ്വഭാവികമരണമല്ലെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വാഹനമിടിച്ചതിനെതുടര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍പോലും കഴിയാതെ ചികിത്സയിലായിരുന്ന പാപ്പുവിനെ ഭാര്യ തിരിഞ്ഞുനോക്കിയിരുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. മകളുടെ മരണശേഷം ലഭിച്ച വലിയ സാമ്പത്തിക സഹായം ജിഷയുടെ അമ്മ രാജേശ്വരി ധൂര്‍ത്തടിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

വീടിന് സൗകര്യമില്ലെന്ന്

വീടിന് സൗകര്യമില്ലെന്ന്

ജിഷ കൊല്ലപ്പെട്ടതിനു ശേഷം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് അകനാട് മൂലേപ്പാടത്ത് ആറുസെന്റില്‍ സര്‍ക്കാര്‍ പണിതു നല്‍കിയ കോണ്‍ക്രീറ്റ് വീട്ടിലേയ്ക്കാണ് രാജേശ്വരി എത്തിയത്. ഒപ്പം മകള്‍ ദീപയും മകനുമുണ്ട്. ഇപ്പോള്‍ ഈ വീടിന് സൗകര്യം പോരെന്നാണ് രാജേശ്വരിയുടെ പരാതി.

ആവശ്യവുമായി ജില്ല കലക്ടറെ കണ്ടു

ആവശ്യവുമായി ജില്ല കലക്ടറെ കണ്ടു

സൗകര്യം കൂട്ടണമെന്ന് ആവശ്യപ്പെട്ട് രാജേശ്വരി ജില്ലാകളക്ടറെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കളക്ടര്‍ അംഗീകരിച്ചില്ല. കൈയില്‍ പണമെത്തുതനുസരിച്ച് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മതിയെന്നായിരുന്നു കളക്ടറുടെ നിലപാട്. മകളുടെ മരണശേഷം ലഭിച്ച വലിയ സാമ്പത്തിക സഹായം ജിഷയുടെ അമ്മ രാജേശ്വരി ധൂര്‍ത്തടിക്കുകയാണെന്ന ബന്ധുക്കളുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഈ റിപ്പോർട്ട്.

യാത്ര എസി കാറിൽ

യാത്ര എസി കാറിൽ

രാജേശ്വരി സ്ഥിരം യാത്ര ചെയ്യുന്നത് എസി കാറിലാണ്. ലക്ഷങ്ങള്‍ സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ലഭിച്ചെങ്കിലും രോഗിയായ പാപ്പുവിന് ഒരു രൂപ പോലും നല്കിയിരുന്നില്ല. പകല്‍സമയങ്ങളില്‍ യാത്രയിലാണ് രാജേശ്വരി. മുഴുവന്‍ നേരം ഹോട്ടല്‍ ഭക്ഷണം. ഹോട്ടലിലെ ജീവനക്കാര്‍ക്ക് വലിയ തുക ടിപ്പ് നല്‍കിയരുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

പുറത്ത് കൊണ്ടുവന്നത് നവമാധ്യമങ്ങൾ

പുറത്ത് കൊണ്ടുവന്നത് നവമാധ്യമങ്ങൾ

കൊച്ചിയിലെ പെരുമ്പാവൂരിലെ എന്ന സ്ഥലത്ത് 29 വയസ്സുള്ള ജിഷ എന്ന നിയമവിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവമാണിത്. 2016 ഏപ്രിൽ 28 രാത്രി 8.30 ഓടെയാണ് മരിച്ച നിലയിൽ ജിഷയെ, അമ്മ രാജേശ്വരി കണ്ടെത്തിയത്. ആദ്യദിവസങ്ങളിൽ പോലീസിന്റെ അനാസ്ഥ മൂലവും മാധ്യമശ്രദ്ധ പതിയാത്തതിനാലും ഇത് അധികമാരുടേയും ശ്രദ്ധയിൽപതിഞ്ഞില്ല. നവമാധ്യമങ്ങളിൽ ജിഷയ്ക്ക് നീതിയ്ക്കായുള്ള ക്യാമ്പയിനുകൾ ശക്തമായതോടെയാണ് ഇത് മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തത്.

മൃഗീയ കൊലപാതകം

മൃഗീയ കൊലപാതകം

പെരിയാർ ബണ്ട് കനാലിന്റെ തിണ്ടയിൽ പുറമ്പോക്ക് ഭൂമിയിൽ പണിത ഒരു ഒറ്റമുറി വീട്ടിലാണ് ജിഷയും അമ്മ രാജേശ്വരിയും കഴിഞ്ഞിരുന്നത്. ജോലിക്കു പോയിരുന്ന രാജേശ്വരി തിരികെ വീട്ടിലെത്തിയപ്പോഴാണ് മകളുടെ മൃതദേഹം കാണുന്നത്. ശ്വാസം മുട്ടിച്ചും, ക്രൂരമായി മർദ്ദിച്ചുമാണ് ജിഷയെ കൊലപ്പെടുത്തിയത്. വയറിലും, കഴുത്തിലും, യോനിയിലും ക്രൂരമായ മർദ്ദനമേറ്റതിന്റെ തെളിവുകളുണ്ട്. കുടൽമാല മുറിഞ്ഞ് കുടൽ പുറത്തുവന്ന നിലയിലായിരുന്നെന്നും കത്തി നെഞ്ചിയിൽ ആഴത്തിൽകുത്തിയിറക്കിട്ടുണ്ടായിരുന്നെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു.

English summary
Jisha's father Pappu passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X