കൊല്ലപ്പെട്ട ജിഷയുടെ അച്ഛന് വധഭീഷണി
കൊച്ചി: തന്നെ ഒരു സംഘം ആളുകള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അച്ഛന്‍. തന്റെ മകള്‍ അതിക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നില്‍ വന്‍ ശക്തിയുണ്ടെന്ന് കരുതുന്നതായും ജിഷയുടെ അച്ഛന്‍ പാപ്പു പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പാപ്പു.
അതേസമയം ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സിബിഐ മാതൃകയിലുള്ള അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയില്‍ ജിഷയുടെ കൊലപാതകിയുടേത് എന്ന് കരുതുന്ന രണ്ടാമത്തെ ഡിഎന്‍എ ഫലം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

നേരത്തെ പരിശോധനയ്ക്ക വിധേയമാക്കിയ ഉമിനീരിലെ ഡിഎന്‍എ ഫലത്തോട് സാമ്യമുള്ളതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഫലം. ഇത് അന്വേഷണത്തിന് ഗുണം ചെയ്യും എന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.
അതേസമയം ജിഷ വധക്കേസില്‍ പോലീസ് കംപ്ലെയിന്റ് അതോറിറ്റിയെ പിന്തുണച്ച് ഹൈക്കോടതി രംഗത്ത് എത്തി. നിയമാനുസൃതം രൂപീകരിത്ത് അതോറിറ്റിയുടെ അഭിമാനം സംരക്ഷിക്കണമെന്ന് കോടതി വ്യക്തമാക്കി. അതോറിറ്റി മുന്‍പാകെ ഹാജരാകണമെന്ന ഉത്തരവിനെതിരെ എറണാകുളം ഐജി മഹിപാല്‍ യാദവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് പരാമര്‍ശം.












Click it and Unblock the Notifications