അമിറുള്‍ ഇസ്ലാമിനെ തല്ലിയിട്ടില്ലെന്ന് ജിഷയുടെ അമ്മ
കൊച്ചി: പെരുമ്പാവൂര്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത അമിറുള്‍ ഇസ്ലാമിനെ താന്‍ തല്ലിയെന്ന വിവരം തെറ്റാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി.
താന്‍ കുളിക്കടവില്‍ വച്ച് ആരെയും തല്ലിയിട്ടില്ല. കടവില്‍ കുളിക്കാന്‍ പോയിട്ടില്ലെന്നും രാജേശ്വരി പറഞ്ഞു. കൂടാതെ ജിഷയ്ക്ക് ആരോടും പ്രണയമുണ്ടായിട്ടില്ലെന്നും ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു.

ജിഷയുടെ വീട്ടില്‍ നിന്ന് കുലിക്കടവിലേക്ക് 200 മീറ്റര്‍ മാത്രമാണുള്ളത്. പക്ഷെ ഇതര സംസ്ഥാന തൊഴിലാളികളൊന്നും പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്നും അത്തരം ഒരു സംഘര്‍ഷം നടന്നതായി അറിയില്ലെന്നും സമീപത്തുള്ള സ്ത്രീകള്‍ നേരത്തെ പറഞ്ഞിരുന്നു.
ജിഷയുടെ മ്മ കുളിക്കടവില്‍ വെച്ച് അമീറുള്‍ ഇസ്ലാമിനെ മര്‍ദ്ദിച്ചിരുന്നെന്ന് ദ്വിഭാഷി ലിപിടണ്‍ വ്യക്തമാക്കിയിരുന്നു. ചക്കിലാം പറമ്പ് കോളനിയിലെ തോട്ടിലെ കുളിക്കടവില്‍ ജിഷ ദിവസവും വരാറുണ്ടായിരുന്നുവെന്ന് സമീപവാസികളും പറഞ്ഞിരുന്നു. എന്നാല്‍ കുളിക്കടവിലെ പ്രശ്‌നങ്ങളുടെ പേരില്‍ കൊലപാതകം നടത്തിയെന്ന പോലീസിന്റെ ഭാഷ്യത്തിനെതിരെ നാട്ടുകാര്‍ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications