കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ്ണു കേസിലെ പ്രതി അറസ്റ്റിൽ.! മൂന്നാം പ്രതി ശക്തിവേലിനെ അറസ്റ്റ് ചെയ്തത് കോയമ്പത്തൂരിൽ വെച്ച്..!!

  • By അനാമിക
Google Oneindia Malayalam News

ജിഷ്ണു കേസിലെ മൂന്നാം പ്രതി ശക്തിവേല്‍ അറസ്റ്റില്‍. നെഹ്രു കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ആണ് ശക്തിവേല്‍. കോയമ്പത്തൂരിലെ അന്നൂരിൽ നിന്നാണ് ശക്തിവേലിനെ പോലീസ് പിടികൂടിയത്. അന്നൂരിലെ ഫാം ഹൈസില്‍ നിന്നാണ് ശക്തിവേല്‍ പിടിയിലായത്.കേസിലെ രണ്ടാം പ്രതി പ്രവീണിനേയും പോലീസ് അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്. നെഹ്രു കോളേജിലെ അധ്യാപകനാണ് സിപി പ്രവീണ്‍. ജിഷ്ണു കോപ്പിയടിച്ചുവെന്ന് കോളേജ് അധികൃതര്‍ ആരോപിക്കുന്ന പരീക്ഷാ ഹോളിലെ ചുമതലക്കാരനായിരുന്നു പ്രവീണ്‍.

ഫോൺ പിന്തുടർന്ന് പിടികൂടി

ജിഷ്ണു കേസിലെ മൂന്നാം പ്രതി എന്‍കെ ശക്തിവേലിനെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്നാണ് അന്വേഷണ സംഘം പിടികൂടിയത്. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെയാണ് ശക്തിവേലിനെ കേരള പോലീസ് പിടികൂടിയത്.

പ്രവീണും പിടിയിൽ ?

ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ശക്തിവേലിനെക്കൂടാതെ അധ്യാപകനായ പ്രവീണും പരീക്ഷാ ജീവനക്കാരനായ വിപിനും പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

ഏറെ പഴി കേട്ട് പോലീസ്

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പാള്‍ എന്‍കെ ശക്തിവേല്‍, പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥന്‍, അധ്യാപകനായ സിപി പ്രവീണ്‍, പരീക്ഷാ ജീവനക്കാരന്‍ ദിപിന്‍ എന്നിവരാണ് ജിഷ്ണു കേസിലെ പ്രതികള്‍. പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പോലീസ് ഏറെ പഴി കേട്ടിരുന്നു.

കോപ്പിയടിക്ക് പിന്നിലെ സംഘം

ജിഷ്ണു പ്രണോയ് പരീക്ഷയ്ക്ക് കോപ്പിയടിച്ചുവെന്ന് ആരോപിച്ചത് പ്രവീണ്‍ ആയിരുന്നു. എന്നാല്‍ ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പാള്‍ നിലപാടെടുത്തിട്ടും മാനേജ്‌മെന്റ് തീരുമാനം അടിച്ചേല്‍പ്പിച്ചു. കോപ്പിയടി തെലഇയിക്കാന്‍ ഉത്തരങ്ങള്‍ വെട്ടി വ്യാജ ഒപ്പിട്ടു.

ആത്മഹത്യാ പ്രേരണക്കുറ്റം

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജിഷ്ണു പ്രണോയിയെ കോളേജിലെ ഇടിമുറിയിലിട്ട് മര്‍ദ്ദിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ശക്തിവേലിന് പങ്കുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

പ്രധാന പ്രതികൾ പുറത്ത്

കേസിലെ ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ്, പിആര്‍ഒ സജ്ഞിത്ത് വിശ്വനാഥന്‍ എന്നിവര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അതിനാല്‍ ഇരുവരേയും പിടികൂടിയ ഉടന്‍ വിട്ടയയ്ക്കുകയായിരുന്നു.

പ്രതികൾക്ക് മുൻകൂർ ജാമ്യം

കേസിലെ ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ്, പിആര്‍ഒ സജ്ഞിത്ത് വിശ്വനാഥന്‍ എന്നിവര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അതിനാല്‍ ഇരുവരേയും പിടികൂടിയ ഉടന്‍ വിട്ടയയ്ക്കുകയായിരുന്നു.

ഹർജി കോടതി തള്ളി

കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജാമ്യം റദ്ദാക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് സുപ്രീം കോടതി കൈക്കൊണ്ടത്. വിഷയത്തില്‍ സര്‍ക്കാരും ജിഷ്ണുവിന്റെ അമ്മയും സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളി.

പ്രതിഷേധം കത്തിയ നാളുകൾ

ജിഷ്ണു മരിച്ച് മൂന്ന് മാസത്തോളമായിട്ടും പ്രതികളിലൊരാളെപ്പോലും പോലീസ് അറസ്റ്റ് ചെയ്യാത്തതിനെത്തുടര്‍ന്നാണ് ജിഷ്ണുവിന്റെ കുടുംബം പ്രതിഷേധവും നിരാഹാര സമരവുമായി രംഗത്ത് എത്തിയത്. പോലീസ് പ്രതികളെ സഹായിക്കുന്നുവെന്നായിരുന്നു ആരോപണം.

സമരം അവസാനിച്ചേക്കും

കേസ് വിവാദമാകുന്നതിന് മുന്‍പ് പ്രതികളുടെ ഒളിസ്ഥലം സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. അന്ന് കാര്യമായി പിന്തുടാത്ത്ത് കൊണ്ടാണ് പ്രതികള്‍ അതിര്‍ത്തി കടന്നത്. പ്രതികളെ പിടികൂടിയ സ്ഥിതിക്ക് ജിഷ്ണുവിന്റെ കുടുംബം നിരാഹാര സമരം അവസാനിപ്പിക്കാനാണ് സാധ്യത.

English summary
Jishnu case third accussed Sakthivel arrested from Koyambathoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X