കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ബിജെപി പറഞ്ഞതിനൊപ്പം ജിഷ്ണുവിന്റെ കുടുംബം?സിബിഐ അന്വേഷണം ആവശ്യപ്പെടും

സിബിഐ അന്വേഷണം വേണമെന്ന കാര്യം സിപിഐഎം നേതൃത്വത്തെ അറിയിക്കും.

Google Oneindia Malayalam News

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം. സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസം ഇല്ലാതായ ജിഷ്ണുവിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണെന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിബിഐ അന്വേഷണം വേണമെന്ന കാര്യം സിപിഐഎം നേതൃത്വത്തെ അറിയിക്കും. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ ഉറപ്പുകളില്‍ വിശ്വസിക്കുന്നതിനാല്‍ പാര്‍ട്ടി വഴി സിബിഐ അന്വേഷണം ഉന്നയിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നിരാഹാര സമരം നടത്തിയ മഹിജയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ട് ഒരു മാസം പിന്നിടുമ്പോഴാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നത്.

കോടിയേരിയും...

കോടിയേരിയും...

നിരാഹര സമരം നടത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയ്്ക്ക് കേസില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ട് ഒരു മാസം പിന്നിട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മഹിജയെ കണ്ട് ഇതേ വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ചിരുന്നു.

സിപിഎം നേതൃത്വത്തെ അറിയിക്കും...

സിപിഎം നേതൃത്വത്തെ അറിയിക്കും...

പോലീസ് അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്നാണ് ജിഷ്ണുവിന്റെ കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം സിപിഐഎം നേതൃത്വത്തെ അറിയിക്കും. പാര്‍ട്ടി വഴി സിബിഐ അന്വേഷണം ഉന്നയിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം...

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം...

നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനും മറ്റു പ്രതികള്‍ക്കും നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ കുടുംബം സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതിയില്‍ നിന്ന് അനുകൂലവിധിയുണ്ടാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

നീതിക്കായി പോരാട്ടം തുടരും...

നീതിക്കായി പോരാട്ടം തുടരും...

തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് മഹിജയെ വലിച്ചിഴച്ച പോലീസുകാര്‍ക്കെതിരെ ഇതുവരെ നടപടിയെടുക്കാത്തതിലും കുടുംബത്തിന് പ്രതിഷേധമുണ്ട്. മകന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനായുള്ള പോരാട്ടം തുടരുമെന്നാണ് മഹിജ മനോരമയോട് പറഞ്ഞത്.

English summary
jishnu case, family will seek cbi inquiry media report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X