പ്രത്യേകം പ്രത്യേകം ഒന്നിച്ചു, സംസ്ഥാനത്ത് ബിജെപി - യുഡിഎഫ് ഹര്‍ത്താല്‍ പുരോഗമിയ്ക്കുന്നു
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കളെയും പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിയ്ക്കുന്നു. ബിജെപിയും യുഡിഎഫും പ്രത്യേകമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരീക്ഷ, പത്രം, ആശുപത്രി, വിവാഹം, മരണം, ശബരിമല - ഉംറ തീര്‍ഥാടകര്‍, ഉത്സവം, പള്ളിപ്പെരുന്നാള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി യുഡിഎഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും അറിയിച്ചിരുന്നു.

ഹര്‍ത്താല്‍ ആരംഭിച്ച് ആദ്യ മണിക്കൂറുകള്‍ സമാധാന പരമാണ്. ഏതാനും ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങുന്നത്. ആറ് മണിക്ക് മുന്‍പ് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ അവസാനിപ്പിച്ചു.
തിരുവനന്തപുരം ആര്‍സിസിയിലേക്ക് കെഎസ്ആര്‍ടിസി സമാന്തര സര്‍വ്വീസ് നടത്തുന്നുണ്ട്. പല ജില്ലകളിലും പൊലീസ് യാത്രക്കാരെ വിവിധ വാഹനങ്ങളിലായി എത്തിക്കേണ്ടിടത്ത് എത്തിക്കുന്നുണ്ട്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.












Click it and Unblock the Notifications