Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലപാടില്‍ ഉറച്ച് ശക്തിവേല്‍, ജിഷ്ണു കോപ്പിയടിച്ചെന്ന്!! അന്നു ജിഷ്ണുവിനോട് പറഞ്ഞത്...

ശക്തിവേലിനെ റിമാന്‍ഡ് ചെയ്തു

തൃശൂര്‍: ജിഷ്ണു പ്രണോയ് പരീക്ഷയ്ക്കു കോപ്പിയടിച്ചെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അറസ്റ്റിലായ മൂന്നാം പ്രതി എന്‍കെ ശക്തിവേല്‍. ഞായറാഴ്ച കോയമ്പത്തൂരില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. ഇവിടെയൊരു വാടകവീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്നു ശക്തിവേല്‍.

1

ജിഷ്ണുവിന്റെ ഭാവിയെ കരുതിയാണ് പരീക്ഷയ്ക്ക് കോപ്പിയടിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്. റിപ്പോര്‍ട്ട് ചെയ്താല്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജിഷ്ണുവിനോടു പറഞ്ഞിരുന്നു. ഇതു മൂലമുണ്ടായ മാനസികസംഘര്‍ഷമാവാം ജിഷ്ണുവിന്റെ മരണകാരണം. ജിഷ്ണുവിനെ മര്‍ദ്ദിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ശക്തിവേല്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

2

ഞായറാഴ്ച രാത്രി അഞ്ചു മണിക്കൂറിലധികം സമയം ശക്തിവേലിനെ പോലീസ് ചോദ്യം ചെയ്തു. പുലര്‍ച്ചെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം ഇയാളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്യുകയായിരുന്നു.

3

കേസിലെ നാലാം പ്രതിയായ പ്രവീണിനുവേണ്ടിയുള്ള തിരച്ചില്‍ അന്വേഷണസംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ ഉണ്ടെന്നു സൂചന ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണസംഘം ഇവിടെയെത്തിയാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+