ജിഷ്ണുക്കേസ്....അവരെ വിട്ടയച്ചത് ശരിയല്ലെന്ന് സര്‍ക്കാര്‍!! സുപ്രീം കോടതിയെ സമീപിച്ചു
മുഴുവന്‍ പ്രതികള്‍ക്കും കോടതി ജാമ്യം നല്‍കിയിരുന്നു
തിരുവനന്തപുരം: ജിഷ്ണുക്കേസില്‍ പ്രതികള്‍ക്കു ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിക്കെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. മതിയായ തെളിവുകളില്ലെന്നും സാക്ഷിമൊഴികള്‍ കണക്കിലെടുക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഒളിവില്‍പ്പോയ പ്രതികള്‍ക്കായി പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണസംഘം വിവിധ സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കോടതി പ്രതികള്‍ക്കു ജാമ്യം അനുവദിച്ചതോടെ അന്വേഷണസംഘം കേരളത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

കേസിലെ മൂന്നാം പ്രതിയായ എന്‍ കെ ശക്തിവേലിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ച് ഇയാള്‍ പുറത്തിറങ്ങുകയായിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബവും ഡിജിപി ഓഫീസിനു മുന്നില്‍ പോലീസിന്റെ മര്‍ദ്ദനത്തിന് ഇരയായതോടെയാണ് കേസ് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയത്.












Click it and Unblock the Notifications