കേരളത്തിന് നന്ദിയെന്ന് ജിഷ്ണുവിന്റെ കുടുംബം; അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കുതന്നെ കോട്ടംതട്ടുന്ന രീതിയില്‍ ഉയര്‍ന്നുവന്ന സമരം അവസാനിച്ചതോടെ കേരളത്തിന് നന്ദി പറഞ്ഞ് ജിഷ്ണുവിന്റെ കുടുംബം. സമരത്തിന് തങ്ങള്‍ക്കൊപ്പം നിന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്ന് കുടുംബം പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു. മറിച്ചൊരു തെറ്റിദ്ധാരണയും വേണ്ട. തങ്ങള്‍ക്ക് മറ്റുള്ളവരുമായി ബന്ധമില്ലെന്നും ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്ത് പറഞ്ഞു.
പമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ എല്ലാവരേയും പിടികൂടുമെന്ന് സര്‍ക്കാര്‍ രേഖാമുലം ഉറപ്പ് നല്കിയ സാഹചര്യത്തിലാണ് കുടുംബം ഒന്നടങ്കം നടത്തിവന്ന സമരം അവസാനിപ്പിച്ചത്. നിരാഹാരം അഞ്ചാം ദിവസമാണ് ഒത്തുതീര്‍പ്പിലെത്തി സമരം തീരാന്‍ വഴിതെളിഞ്ഞത്.

വിദ്യാഭ്യാസ പ്രവര്‍ത്തകനായ ഷാജര്‍ഖാനും അദ്ദേഹത്തിന്റെ ഭാര്യയും തങ്ങളുടെ ആവശ്യപ്രകാരമാണ് വന്നത്. അവരെ മോചിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അതേസമയം, തങ്ങള്‍ക്ക് തോക്ക് സ്വാമിയുമായും കെ.എം ഷാജഹാനുമായും ബന്ധമില്ലെന്നും ശ്രീജിത്ത് പറഞ്ഞു. പോലീസിന്റെ ഭാഗത്ത് വീഴ്ചകളുണ്ടായിട്ടുണ്ടെങ്കില്‍ നടപടി എടുക്കാമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജയുമായി ഫോണില്‍ സംസാരിച്ച മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
അതിനിടെ വീട്ടില്‍ നിരാഹാരം കിടക്കുകയായിരുന്ന ജിഷ്ണുവിന്റെ സഹോദരിയെ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ വടകര സഹകരണ ആശുപത്രിയിലേക്കാണ് മാറ്റിയത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications