ജിഷ്ണു കേസില്‍ സിബിഐ; മഹിജ സുപ്രീംകോടതിയില്‍, ജാമ്യം റദ്ദാക്കുമോ?
ദില്ലി: ജിഷ്ണു കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മഹിജ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കും. പോലീസ് അന്വേഷണത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന വാദം ഉന്നയിച്ചാണ് കേസില്‍ മഹിജ കക്ഷി ചേരുക. പ്രതിസ്ഥാനത്തുള്ള കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാനാണ് പോലീസ് നീക്കമെന്ന് സുപ്രീംകോടതിയില്‍ ബോധിപ്പിക്കും.

പോലീസ് അന്വേഷണത്തില്‍ തുടക്കം മുതല്‍ സംഭവിച്ച വീഴ്ചകള്‍ തുറന്നുകാട്ടിയാകും മഹിജയുടെ ഹര്‍ജി. ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തലി കേസുകളില്‍ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്.
പത്തുമാസത്തെ അന്വേഷണത്തില്‍ കാര്യമായി ഒന്നും കണ്ടെത്താന്‍ പോലീസിന് സാധിക്കാത്തത് വീഴ്ചയാണ്. മാനേജ്മെന്റിലെ ഉന്നതര്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് സിബിഐ അന്വേഷണം ആവശ്യമാണ് എന്നതാകും മഹിജയുടെ ആവശ്യം.
ജാമ്യത്തില്‍ ഇറങ്ങിയവര്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ട്്. ജിഷ്ണുവിന്റെ രക്തപാടുള്ള ഹോസ്റ്റല്‍ മുറി സീല്‍ ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല. തൂങ്ങിക്കിടന്ന കൊളുത്തും തുണിയും ഫോറന്‍സിക് പരിശോധനകള്‍ക്ക് അയച്ചില്ല തുടങ്ങിയ കാര്യങ്ങളും മഹിജ ഉന്നയിക്കും.
കേസ് അന്വേഷണത്തിന് ചുക്കാന്‍ പിടിച്ച ഡിവൈഎസ്പിയും സിഐയും സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ തയ്യാറായിരുന്നില്ല. കൊലപാതക സാധ്യതയെ പറ്റി അന്വേഷിച്ചില്ല. ജിഷ്ണുവിനെ ഇടിമുറിയില്‍ കയറ്റി മര്‍ദ്ദിക്കണമെന്ന് കൃഷ്ണദാസ് നിര്‍ദേശം നല്‍കിയിരുന്നുവെന്ന വിവരം പരസ്യമായിരുന്നുവെന്നും മഹിജ കോടതി മുമ്പാകെ ബോധിപ്പിക്കും.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications