കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ്ണു കേസ്;എങ്ങനെയും പ്രതികളെ പിടികൂടാന്‍ പോലീസ്,വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

ഒളിവില്‍ പോയിരിക്കുന്ന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനും നടപടികള്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Google Oneindia Malayalam News

തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതിന് പിന്നാലെ പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചു. കേസില്‍ ഒളിവില്‍ പോയിരിക്കുന്ന പ്രതികളെ സംബന്ധിച്ച് പോലീസിന് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതുസംബന്ധിച്ച് മറ്റു സംസ്ഥാനങ്ങളിലെ പോലീസ് മേധാവികള്‍ക്കും ഡിജിപി ലോക്‌നാഥ് ബെഹ്‌റ കത്തയച്ചിട്ടുണ്ടെന്നാണ് സൂചന. കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുത്ത ക്രൈംബ്രാഞ്ച് എഡിജിപിയുടെ നിര്‍ദേശ പ്രകാരമാണ് പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഡിജിപി ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. ഒളിവില്‍ പോയിരിക്കുന്ന വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ ഉള്‍പ്പെടെയുള്ള പ്രതികളെയാണ് പോലീസ് ഇപ്പോള്‍ തിരയുന്നത്.

jishnupranoy

പുതിയ അന്വേഷണ സംഘത്തിന് കേസുമായി ബന്ധപ്പെട്ട് ഇന്ത്യയിലെവിടെയും പോകാം. ഇതിന് പുറമേ, ഒളിവില്‍ പോയിരിക്കുന്ന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനും നടപടികള്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും രണ്ടാഴ്ചയ്ക്കകം പിടികൂടണമെന്നാണ് അന്വേഷണ സംഘത്തിന് ഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദേശം.

English summary
Jishnu case, police offers one lakh rupees as reward to who give information about culprits.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X