ജിഷ്ണുവിന്റെ മരണം; വീണ്ടും പോലീസിന്റെ അറസ്റ്റ് നാടകം! രണ്ടാം പ്രതി സഞ്ജിത്ത് വിശ്വനാഥന് അറസ്റ്റില്‍
കേസിലെ രണ്ടാം പ്രതിയായ സഞ്ജിത്ത് വിശ്വനാഥന് കേസില്‍ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ഉടന്‍ വിട്ടയച്ചേക്കുമെന്നാണ് സൂചന.
തൃശൂര്‍: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വീണ്ടും പോലീസിന്റെ അറസ്റ്റ്. രണ്ടാം പ്രതിയും പാമ്പാടി നെഹ്റു കോളേജ് പിആര്‍ഒയുമായ സഞ്ജിത്ത് വിശ്വനാഥനെയാണ് ബുധനാഴ്ച രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലെത്തിച്ച ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയാണ്.
ഡിവൈഎസ്പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സഞ്ജിത്ത് വിശ്വനാഥനെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ കേസിലെ രണ്ടാം പ്രതിയായ സഞ്ജിത്ത് വിശ്വനാഥന് കേസില്‍ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ഉടന്‍ വിട്ടയച്ചേക്കുമെന്നാണ് സൂചന. കേസിലെ മുഖ്യപ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി കൃഷ്ണദാസിനെ കഴിഞ്ഞ ദിവസം വൈകീട്ട് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

കേസില്‍ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ പി കൃഷ്ണദാസിനെ നാല് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥനെയും ഇതുപോലെ ചോദ്യം ചെയ്ത് വിട്ടയക്കുമെന്നാണ് സൂചന. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത് നാടകമാണെന്ന് പറഞ്ഞതിന് ശേഷമായിരുന്നു ജിഷ്ണുവിന്റെ അമ്മ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയത്. സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും പോലീസ് വലിച്ചിഴച്ച് മര്‍ദ്ദിച്ചത് വിവാദമായിരിക്കുന്നതിനിടെയാണ് കേസിലെ രണ്ടാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications