Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊട്ടിക്കരഞ്ഞ് ജിഷ്ണുവിന്റെ അമ്മ, കൃഷ്ണദാസിന് വേണ്ടി ചിലര്‍ തെളിവുകള്‍ നശിപ്പിച്ചെന്ന് ആരോപണം...

പൊട്ടിക്കരഞ്ഞു കൊണ്ടാണ് ജിഷ്ണുവിന്റെ അമ്മ മാധ്യമപ്രവര്‍ത്തകരുടെ മുന്നിലെത്തിയത്.

കോഴിക്കോട്: നെഹ്‌റു കോളേജ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ കാരണം ചില ഉദ്യോഗസ്ഥര്‍ തെളിവുകള്‍ നശിപ്പിച്ചത് കാരണമാണെന്ന് ജിഷ്ണുവിന്റെ കുടുംബം. റൂറല്‍ എസ്പി അടക്കമുള്ള ചില ഉദ്യോഗസ്ഥര്‍ കൃഷ്ണദാസിന് വേണ്ടി ഒത്താശ ചെയ്‌തെന്നും, ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ച പോലീസുകാര്‍ തെളിവുകള്‍ നശിപ്പിച്ചെന്നും അവര്‍ ആരോപിച്ചു.

ജിഷ്ണുവിന്റെ അമ്മ, അമ്മാവന്‍ ശ്രീജിത്ത് എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ജിഷ്ണുവിന്റെ അമ്മ മാധ്യമപ്രവര്‍ത്തകരുടെ മുന്നിലെത്തിയത്. കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. കേസിന്റെ ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ചവര്‍ക്കെതിരെയും നടപടി സ്വീകരിക്കണം, മുഴുവന്‍ പ്രതികളെയും ജയിലലടയ്ക്കണം, അന്വേഷണ ഉദ്യോഗസ്ഥന്‍ കിരണ്‍ നാരായണനെ നിലനിര്‍ത്തി സമഗ്ര അന്വേഷണം നടത്തണം എന്നീ കാര്യങ്ങള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

jishnupranoy

നേരത്തെ സമരം ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും കുടുംബം അതില്‍ നിന്നും പിന്‍മാറി. നിലവില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ സംതൃപ്തരാണെന്നും ബന്ധുക്കള്‍ പറഞ്ഞു. പ്രോസിക്യൂട്ടര്‍ ഉദയഭാനുവിലും, അന്വേഷണ ഉദ്യോഗസ്ഥന്‍ കിരണ്‍ നാരായണനിലും വിശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോടതി കൃഷ്ണദാസിന് ജാമ്യം അനുവദിച്ചതില്‍ വലിയ നിരാശയൊന്നുമില്ല, ഈ വിധി പ്രതീക്ഷിച്ചതാണെന്നും, കേസിന്റെ ആദ്യഘട്ടത്തില്‍ സംഭവിച്ച പാളിച്ചകളാണ് ഇതിന് കാരണമായതെന്നും ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+