പാര്‍ട്ടി, സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം..ജിഷ്ണുവിന്‍റെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഎം പുറത്താക്കി
തന്‍റെ സമരം പാര്‍ട്ടിക്കോ സര്‍ക്കാരിനോ എതിരായിരുന്നില്ലെന്ന് ശ്രീജിത്ത്
കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്തിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി സിപിഎം അറിയിച്ചു. പാര്‍ട്ടി, സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണിത്. സിപിഎമ്മിന്റെ വളയം ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നാണ് നടപടിയെടുത്തത്. പാര്‍ട്ടിയുടെ വളയം വണ്ണാര്‍കണ്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു ശ്രീജിത്ത്.

പാര്‍ട്ടി ഇതുവരെ തന്നോട് വിശദീകരണം തേടിയില്ലെന്നായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം. ഭരണകൂടത്തിന്റെ ഭാഗത്തു നിന്നു നീതിനിഷേധമാണുണ്ടായത്. പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കിയതില്‍ വിഷമുണ്ട്. സമരം പാര്‍ട്ടിക്കോ സര്‍ക്കാരിനോ എതിരായിരുന്നില്ല. ഇക്കാര്യം പാര്‍ട്ടിയോട് വിശദീകരിക്കും. സിപിഎം വിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.

ജിഷ്ണുകേസില്‍ പാര്‍ട്ടിയുമായി ആലോചിക്കാതെ സമരത്തിന് ഇറങ്ങിയെന്നും പാര്‍ട്ടിയെ പൊതുജനങ്ങള്‍ക്കു മുന്നില്‍ അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീജിത്തിനെതിരേ പാര്‍ട്ടി നടപടിയെടുത്തത്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പിടികൂടണമെന്നാവശ്യപ്പെട്ട് കുടുംബം ഡിജിപി ഓഫീസിനു മുന്നില്‍ സമരം നടത്താന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയെയും ബന്ധുക്കളെയും പോലീസ് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ മഹിജയും ശ്രീജിത്തുമെല്ലാം നിരാഹാര സമരം ടത്തി. ഒടുവില്‍ ഞായറാഴ്ചയാണ് നടപടിയെടുക്കുമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നു സമരം പിന്‍വലിച്ചത്.












Click it and Unblock the Notifications