ജിഷ്ണുവിന്റെ കുടുംബം ഡിജിപിയോട് സ്വകാര്യമായി പരാതി പറയണമായിരുന്നെന്ന് മന്ത്രി സുധാകരന്‍
പ്രതിസന്ധി സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബം ഡിജിപിയോട് സ്വകാര്യമായി പരാതി പറയേണ്ടിയിരുന്നെന്ന് മന്ത്രി ജി സുധാകരന്‍. സ്വകാര്യത കളയാന്‍ ചില ശക്തികള്‍ ശ്രമിച്ചതാണ് പ്രശ്‌നമായതെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.

പ്രതിസന്ധി സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ലെന്നും മന്ത്രി പറഞ്ഞു. സമരം സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചിട്ടില്ല. എംഎ ബേബി പറഞ്ഞത് പിബിയുടെ അഭിപ്രായമല്ലെന്നും മന്ത്രി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പോലീസ് ആസ്ഥാനത്തെ മഹിജയുടെ സമരം അനാവശ്യമായിരുന്നുവെന്നാണ് ആരോഗ്യമന്ത്രി കെകെ ശൈലജ പ്രതികരിച്ചത്. കേസില്‍ ശക്തമായ നടപടി തുടരുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കണമായിരുന്നുവെന്നും ശൈലജ പറഞ്ഞു.












Click it and Unblock the Notifications