Get Updates
Get notified of breaking news, exclusive insights, and must-see stories!

നീതി തേടിയെത്തിയ ജിഷ്ണുവിന്റെ കുടുംബത്തിനു നേരെ പോലീസ് ബലപ്രയോഗം!! അറസ്റ്റ്!! നാടകീയ രംഗങ്ങള്‍!!

ജിഷ്ണുവിന്റെ അമ്മ മഹിജ ഉള്‍പ്പെടെയുള്ളവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചു. പോലീസ് നടപടി നേരിയ സംഘര്‍ഷത്തിന് കാരണമായി.

തിരുവനന്തപുരം: പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദിയായവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫീസിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ പോലീസ് തടഞ്ഞു. കുടുംബാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജിഷ്ണുവിന്റെ അമ്മ മഹിജ ഉള്‍പ്പെടെയുള്ളവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

ജിഷ്ണുവിന്‍റെ അമ്മ, അച്ഛന്‍, അമ്മാവന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും ജിഷ്ണുവിന്‍റെ സഹപാഠികളുമാണ് സമരത്തിനെത്തിയത്. സമരത്തിനെത്തിയ എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. റോഡിലിരുന്ന് പ്രതിഷേധിക്കാന്‍ ശ്രമിച്ച മഹിജയെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.

jishnu pranoy

അറസ്റ്റ് ചെയ്ത എല്ലാവരെയും പൂജപ്പുര സ്റ്റേഷനിലേക്ക് കൊണ്ടുപോയതായാണ് വിവരം. അതേസമയം സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് ജിഷ്മുവിന്‍റെ കുടുംബം. ഡിജിപി ഓഫീസിനു മുന്നില്‍ സമരം അനുവദിക്കില്ലെന്ന് പറഞ്ഞാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

ഡിജിപിയെ കാണണം എന്നാവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബം. അറസ്റ്റ് ചെയ്യാനുള്ള ശ്രമം നേരിയ സംഘര്‍ഷത്തിനും ഇടയാക്കി. തന്‍റെ മകനെ കൊന്ന് കെട്ടിത്തൂക്കിയവരെ അറസ്റ്റ് ചെയ്യുന്നതിന് പകരം നീതി തേടിയെത്തിയ തങ്ങളെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നതെന്ന് ജിഷ്ണുവിന്‍റെ അമ്മ പറഞ്ഞു. തങ്ങളെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ആര്‍ജവം എന്തുകൊണ്ട് പ്രതികളെ പിടികൂടുന്നതില്‍ പോലീസ് കാണിക്കുന്നില്ലെന്നും സമരത്തിനെത്തിയവര്‍ ചോദിക്കുന്നു.

കേസില്‍ പ്രതികളായ ശക്തിവേലും പ്രവീണും ഇപ്പോഴും ഒളിവിലാണ്. രണ്ടുമാസം പിന്നിട്ടിട്ടും ഇവരെ അറസ്റ്റ് ചെയ്യാത്തതിനെതിരെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. അതേസമയം സമരത്തില്‍ നിന്ന് കുടുംബത്തെ പിന്‍തിരിപ്പിക്കുന്നതിനുള്ള സമവായ ശ്രമങ്ങള്‍ നടക്കുകയാണ്. സമരത്തിനെത്തിയ അഞ്ച് പേര്‍ക്ക് ഡിജിപിയുമായി കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കാമെന്നാണ് റിയിച്ചിരിക്കുന്നത്. എന്നാല്‍ സമരത്തിനെത്തിയ 16 പേരെയും ഡിജിപിയുമായി കൂടിക്കാഴ്ചയ്ക്ക് അനുവദിക്കണണെന്നാണ് ഇവരുടെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+