'അഭിമാനം കൊള്ളുന്നു ഇരട്ടച്ചങ്കുള്ള ഈ ജനനേതാവിനെയോര്‍ത്ത്'...പിണറായി വിജയന്‍ കാണുന്നുണ്ടല്ലോ ലേ...
ജിഷ്ണു പ്രണോയിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ സന്തോഷത്തില്‍ ജിഷ്ണു പ്രണോയ് ഫേസ്ബുക്കില്‍ കുറിച്ചിട്ട വരികള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇരട്ടച്ചങ്കനെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്ന് പറഞ്ഞ് ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി 2016 മെയ് 21ന് കുറിച്ചിട്ട വരികള്‍ പ്രസക്തമാകുന്നതും ഈ സമയത്താണ്.
സിപിഎം അനുഭാവിയും സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനുമായിരുന്ന ജിഷ്ണുവിന്റെ അമ്മയ്ക്ക് പിണറായി സര്‍ക്കാരിന്റെ പോലീസില്‍ നിന്നും അതിക്രൂരമായി മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ് പിണറായിയെ പുകഴ്ത്തിയുള്ള ജിഷ്ണുവിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പിണറായി എന്ന് കേള്‍ക്കുമ്പോള്‍ അഭിമാനിക്കും...
ഫീലിങ് പ്രൗഡ് എന്ന് പറഞ്ഞാണ് ജിഷ്ണു പ്രണോയി പിണറായി വിജയനെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നത്. പിണറായി എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ അഭിമാനിക്കും, ചിലര്‍ ഭയക്കും, മറ്റു ചിലര്‍ കിടന്ന് മോങ്ങും എന്നു പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

ഇരട്ടച്ചങ്കുള്ള നേതാവിനെ ഓര്‍ത്ത് അഭിമാനിക്കുന്നു...
ഭയക്കുന്നവരെയും കിടന്നു മോങ്ങുന്നവരെയും അവഗണിച്ചേക്കുക, അഭിമാനം കൊള്ളുന്നു ഈ ഇരട്ടച്ചങ്കുള്ള നേതാവിനെ ഓര്‍ത്ത്, ലാല്‍ സലാം എന്ന് പറഞ്ഞാണ് ജിഷ്ണുവിന്റെ കുറിപ്പ് അവസാനിക്കുന്നത്.

ഇരട്ടച്ചങ്കന്റെ മറുപടി....
ജിഷ്ണുവിന്റെ അമ്മയ്ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണ് ജിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും വൈറലാകുന്നത്. ഇടത് സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്ക് പിണറായി നല്‍കിയ മറുപടിയാണ് ജിഷ്ണുവിന്റെ അമ്മയ്ക്ക് നേരെയുണ്ടായ അതിക്രമമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.












Click it and Unblock the Notifications