ഒടുവില്‍ കാനം ഇറങ്ങി.... ജിഷ്ണു വിവാദം ഒത്തുതീര്‍പ്പിലേക്ക്; ഒരു ശത്രുതയും ഇല്ലെന്ന് കോടിയേരി
തിരുവനന്തപുരം: ജിഷ്ണു പ്രണോയുടെ മരണത്തിന് ഉത്തരവാദികളയാവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരിട്ട് രംഗത്തിറങ്ങിയാണ് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത്.
ജിഷ്ണുവിന്റെ അമ്മ മഹിജയെ കാനം ആശുപത്രിയില്‍ എത്തി സന്ദര്‍ശിക്കുകയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി സംസാരിക്കുകയും ചെയ്തു. പ്രശ്‌നം അടിയന്തരമായി പരിഹരിക്കപ്പെടണം എന്ന നിലപാടിലാണ് കാനം രാജേന്ദ്രന്‍.

ജിഷ്ണുവിന്റെ കുടുംബത്തിനോട് പാര്‍ട്ടിയ്ക്ക് ഒരു ശത്രുതയും ഇല്ലെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കുമെന്നും കോടിയേരി പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബത്തിനോട് എന്തെങ്കിലും ശത്രുതയുണ്ടായിരുന്നെങ്കില്‍ മന്ത്രിസഭയിലെ 12 അംഗങ്ങള്‍ വീട് സന്ദര്‍ശിക്കുമായിരുന്നോ എന്നാണ് ചോദ്യം. താനും ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചിരുന്നു എന്നും കോടിയേരി പറഞ്ഞു.
മഹിജയ്ക്ക് നേരെ നടന്ന പോലീസ് അതിക്രമം അനാവശ്യമായിരുന്നു എന്ന നിലപാടില്‍ തന്നെ ആണ് കാനം രാജേന്ദ്രന്‍. പോലീസ് നല്‍കിയ റിപ്പോര്‍ട്ട് സ്വീകരിക്കണോ എന്ന കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. സ്വയം ന്യായീകരിക്കുന്നതാവും പോലീസിന്റെ റിപ്പോര്‍ട്ടുകളെന്നും കാനം പ്രതികരിച്ചു.
ജിഷ്ണുവിന്റെ വീട്ടുകാരെ അനുനയിപ്പിക്കാന്‍ എല്‍ഡിഎഫിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications