ശോഭാ സുരേന്ദ്രന് കിട്ടിയ 'കൊടുംപണി'... പണ്ട് മുരളീധരന് കിട്ടിയത് പോലെ തന്നെ!!! ദുരന്തമെന്ന്...
തിരുവനന്തപുരം: ജിഷ്ണു പ്രണോയ് വിഷയത്തില്‍ മഹിജയുടെ സമരം കൊടുമ്പിരിക്കൊണ്ടിരിക്കുകയായിരുന്നു. വിഷയത്തില്‍ പ്രതിപക്ഷത്തിനൊപ്പം തന്നെ ബിജെപിയും ശക്തമായ സമരം നടത്തി. മഹിജയ്ക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായപ്പോള്‍ യുഡിഎഫിനും മുമ്പേ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് സ്കോര്‍ ചെയ്തു.
അങ്ങനെ ഇരിക്കുമ്പോഴാണ് മഹിള കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയും ലതിക സുഭാഷും എല്ലാം മഹിജയ്ക്കൊപ്പം അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ബിജെപിയ്ക്ക് പിന്നെ നോക്കിയിരിക്കാന്‍ പറ്റുമോ?
അടുത്ത ദിവസം ശോഭ സുരേന്ദ്രന് നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് പോസ്റ്ററും അടിച്ചു. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം... അതിന് മുമ്പ് മഹിജ തന്നെ നിരാഹാരം അവസാനിപ്പിച്ചു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയാണ് ബിജെപിയ്ക്കും ശോഭ സുരേന്ദ്രനും...

അമ്മ മനസ്സിനൊപ്പം എന്ന് പേരിട്ടായിരുന്നു ബിജെപി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രന് നിരാഹാര സമര പ്രഖ്യാപനം നടത്തിയത്. സെക്രട്ടേറിയറ്റ് നടയില്‍ ആയിരുന്നു നിരാഹാരം ഉദ്ദേശിച്ചിരുന്നത്.

ബിന്ദു കൃഷ്ണയും കൂട്ടരും അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ചപ്പോള്‍ ശോഭ സുരേന്ദ്രന് അതിന് തയ്യാറായില്ല. പകരം 24 മണിക്കൂര്‍ നിരാഹാരം എന്നായിരുന്നു പ്രഖ്യാപനം.

എന്നാല്‍ എല്ലാ പ്രതീക്ഷകളും തകിടം മറിച്ചുകൊണ്ടായിരുന്നു സര്‍ക്കാര്‍ നീക്കം. പ്രതികളില്‍ ഒരാള്‍ അറസ്റ്റിലാവുകയും സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയം കാണുകയും ചെയ്തപ്പോള്‍ മഹിജയും കുടുംബവും നിരാഹാര സമരം അവസാനിപ്പിച്ചു.

സമരത്തിന്റെ പേരില്‍ ബിജെപിയ്ക്ക് പണി കിട്ടുന്നത് ആദ്യമായിട്ടൊന്നും അല്ല. ലോ അക്കാദമിക്ക് മുന്നില്‍ വി മുരളീധരന് നടത്തിയ നിരാഹാര സമരത്തിലും സോഷ്യല്‍ മീഡിയയുടെ പരിഹാസങ്ങള്‍ ഏറെ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്.

പെണ്‍പിള ഒരുമൈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാരം കിടക്കാന്‍ പ്രഖ്യാപിക്കാനൊരുങ്ങുമ്പോഴും ഇങ്ങനെ ഒരു പണി കിട്ടിയിരുന്നു. അന്ന് സമരം ഒത്തുതീര്‍പ്പായതിന് ശേഷം ആയിരുന്നു വി മുരളീധരന് അത് അറിയാതെ പ്രഖ്യാപനം നടത്താനെത്തിയത്.

എന്തായാലും നിരാഹാരം പ്രഖ്യാപിച്ചതല്ലേ... അമ്മ മനസ്സിനൊപ്പം അല്ലേ... ആലപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു വിദ്യാര്‍ത്ഥി ആര്‍എസ്എസ്സുകാരാല്‍ കൊല്ലപ്പെട്ടിട്ടുണ്ടല്ലോ... ആ അമ്മ മനസ്സിനൊപ്പം നിരാഹാരം ഇരുന്നൂടെ എന്നാണ് ചിലരുടെ ചോദ്യം.

എവിടെ പരിപാടി അവതരിപ്പിച്ചാലും അത് ദുരന്തമായി മാറുകയാണല്ലോ എന്നാണ് മറ്റ് ചിലരുടെ ചോദ്യം.

ഇങ്ങനെയൊക്കെ സംഭവിച്ചാല്‍ പിന്നെ കെ സുരേന്ദ്രനെ വെറുതേ വിടും എന്ന് പ്രതീക്ഷിക്കാന്‍ പറ്റുമോ? കെ സുരേന്ദ്രന്റെ ചില ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളും ഇപ്പോള്‍ വീണ്ടും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications