ഒടുവിൽ മുഖ്യമന്ത്രി നേരിട്ട് വിളിച്ചു... ജിഷ്ണുവിന്റെ അമ്മ സമരം നിർത്തി; സർക്കാരിന് ആശ്വാസം
തിരുവനന്തപുരം: ജിഷ്ണു പ്രണോയുടെ അമ്മ നടത്തി വന്നിരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് അവസാനം. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് മഹിജയെ ഫോണിൽ വിളിച്ച് നൽകിയ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
പോലീസ് അതിക്രമത്തിൽ പരിശോധിച്ചതിന്ന ശേഷം ടപടിയുണ്ടാകും എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജിഷ്ണുവിന്റെ മരണത്തിൽ കറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.

ജിഷ്ണു പ്രണോയ് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ സിപി ഉദയഭാനുവും സ്റ്റേറ്റ് അറ്റോർണി കെവി സോഹനും നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. ഈ ചർച്ചയ്ക്കിടയിലാണ് മുഖ്യമന്ത്രി മഹിജയോട് ഫോണിൽ സംസാരിച്ചത്.
നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മഹിജയെ ആശുപത്രിയിൽ കണ്ടിരുന്നു. സമരം അവസാനിപ്പിക്കാനുള്ള നടപടിയെടുക്കണം എന്ന് കോടിയേരിയും കാനവും തമ്മിലുള്ള ചർച്ചയിലും പ്രതിഫലിച്ചിരുന്നു. ഇതിന് ശേഷം സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മഹിജയുമായി ഫോണിൽ സംസാരിച്ചു.
കാര്യങ്ങൾ ഇത്തരത്തിൽ മുന്നോട്ട് പോകവേയാണ് കേസിലെ മൂന്നാം പ്രതിയും നെഹ്റു കോളേജിലെ വൈസ് പ്രിൻസിപ്പാളുമായ എൻകെ ശക്തിവേലിനെ കോയമ്പത്തൂരിൽ വച്ച് അറസ്റ്റ് ചെയ്തത്. ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യുക എന്ന ആവശ്യം ഉന്നയിച്ച് സമരം ചെയ്യുന്ന കുടുംബാഗങ്ങൾക്ക് ആശ്വാസം പകരുന്നതായിരുന്നു ഈ അറസ്റ്റ് വാർത്ത.
മഹിജയെ കൂടാതെ മകൾ അവിഷ്ണയും വളയത്തെ വീട്ടിൽ നിരാഹാര സമരത്തിൽ ആയിരുന്നു. മുഖ്യമന്ത്രി ഫോൺ വിളിച്ചതോടെ മഹിജയ്ക്കൊപ്പം അവിഷ്ണയും സമരം അവസാനിപ്പിച്ചിട്ടുണ്ട്.
-
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications