കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചവിട്ടി വീഴ്ത്തി,പിന്നെ മര്‍ദനം!! എല്ലാം ക്യാമറയ്ക്ക് പിന്നില്‍ നിന്ന്!! ചെയ്തത് മ്യൂസിയം എസ്ഐ ?

ക്യാമറയ്ക്ക് മുന്നില്‍ വരാതെ എസ്‌ഐ മഹിജയെ പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്തുകയായിരുന്നുവെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ആരോപിക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ഡിജിപി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജ അടക്കമുള്ളവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പോലീസ് ബലപ്രയോഗത്തില്‍ മഹിജയ്ക്ക് പരുക്കേറ്റിരുന്നു. പോലീസ് മഹിജയെ മര്‍ദിച്ചതായാണ് ആരോപണം. മഹിജയെ മര്‍ദിച്ചത് മ്യൂസിയം എസ്‌ഐ ആണെന്നാണ് ആരോപണം.

ക്യാമറയ്ക്ക് മുന്നില്‍ വരാതെ എസ്‌ഐ മഹിജയെ പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്തുകയായിരുന്നുവെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ആരോപിക്കുന്നു. മഹിജയെ ചവിട്ടിയതായും ആരോപണം ഉണ്ട്. മഹിജയുടെ വയറ്റില്‍ ചവിട്ടേറ്റതിന്റെ പാടുള്ളതായി വിവരങ്ങള്‍ ഉണ്ടായിരുന്നു.

mahija

മ്യൂസിയം എസ്‌ഐക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ നന്നായി പെരുമാറിയപ്പോള്‍ എസ്‌ഐയുടെ ഭാഗത്തു നിന്ന് മാത്രം മോശം പെരുമാറ്റമാണ് ഉണ്ടായതെന്നും ആരോപണം ഉണ്ട്.

തുടക്കം മുതല്‍ എസ്‌ഐ പ്രകോപനപരമായിട്ടാണ് പെരുമാറിയതെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ പറയുന്നു. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സമാധാനപരമായ സമരം എസ്‌ഐ ബോധപൂര്‍വം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ശ്രീജിത് പറയുന്നു.

mahija

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണ ഇല്ലാതെ നീതിക്കു വേണ്ടിയാണ് സമരത്തിനെത്തിയതെന്നാണ് ശ്രീജിത് പറയുന്നത്. മുദ്രാവാക്യം വിളിക്കുകയോ, ബാനര്‍ കൊണ്ടുവരികയോ ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മ്യൂസിയം എസ്‌ഐ സമരം രാഷ്ട്രീയ വത്കരിക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.

തന്നെയും എസ്ഐ നേതൃത്വത്തിലുള്ള പോലീസ് മര്‍ദിച്ചതായി ശ്രീജിത് പറയുന്നു. പ്രതിഷേധിക്കാനെത്തിയ മഹിജയെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. അതേസമയം മ്യൂസിയം എസ്ഐക്കെതിരായ ആരോപണം ഡിസിപി അന്വേഷിക്കുമെന്ന് ഐജി മനോജ് എബ്രഹാം പറഞ്ഞു.

English summary
jishnu pranoy's mother attack, museum si.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X