കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നും അവസാനിക്കുന്നില്ല!! സമരത്തിന് ജിഷ്ണുവിന്റെ സഹോദരിയും!! തല്ലിയൊതുക്കുമോ പോലീസേ?

പോലീസ് ആസ്ഥാനത്ത് തന്നെ സമരം നടത്താനാണ് തീരുമാനം. വ്യാഴ്ച മുതല്‍ നിരാഹാര സമരം നടത്താനാണ് നടത്താനാണ് ആര്യയുടെ തീരുമാനം എന്നാണ് വിവരങ്ങള്‍.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദിയായവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തിനു നേരെ ഉണ്ടായ പോലീസ് നടപടി കൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്ന് സൂചനകള്‍. ജിഷ്ണുവിന്റെ സഹോദരി ആര്യ സമരത്തിനൊരുങ്ങുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പോലീസ് ആസ്ഥാനത്ത് തന്നെ സമരം നടത്താനാണ് തീരുമാനം. വ്യാഴ്ച മുതല്‍ നിരാഹാര സമരം നടത്താനാണ് നടത്താനാണ് ആര്യയുടെ തീരുമാനം എന്നാണ് വിവരങ്ങള്‍.

jishnu

പോലീസ് ആസ്ഥാനം സമര നിരോധിത മേഖലയാണെന്ന് പറഞ്ഞാണ് ബുധനാഴ്ച രാവിലെ ഇവിടെ നിരാഹാര സമരത്തിനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ പോലീസ് തടഞ്ഞത്. ഇതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ ജിഷ്ണുവിന്റെ അമ്മ മഹിജയും സഹോദരന്‍ ശ്രീജിത്തും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സമരം തുടരുമെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് മഹിജയും അറിയിച്ചിരുന്നു. സമരത്തിനെത്തിയ വരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പോലീസ് വിട്ടയച്ചാല്‍ സമരം തുടരുമെന്ന് മഹിജയുടെ സഹോദരന്‍ ശ്രീജിത്തും അറിയിച്ചിരുന്നു.

സര്‍ക്കാരിനെതിരെയല്ല പോലീസിനെതിരെയാണ് പ്രതിഷേധമെന്നും അതിനാലാണ് ഡിജിപി ഓഫീസിനു മുന്നില്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചതെന്നും ശ്രീജിത് വ്യക്തമാക്കുന്നു. പോലീസുകാരില്‍ ചിലരാണ് പ്രതികളെ സഹായിക്കുന്നതെന്നും അവരോടാണ് എതിര്‍പ്പെന്നും ശ്രീജിത്. അതിനാലാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരത്തിന് പോകാതിരുന്നതെന്നും ശ്രീജിത്.

അതേസമയം ജിഷ്ണുവിന്റെ കുടുംബത്തിനു നേരെ ഉണ്ടായ പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

English summary
jishnu pranoy's mother attack, strike continue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X