ഒളിവില്‍ പോയ പ്രതികള്‍ക്കും ജാമ്യം കിട്ടി!! ജിഷ്ണു കേസ് പ്രതികള്‍ സ്വതന്ത്രര്‍!
കേസിലെ സാക്ഷി മൊഴികളെല്ലാം തന്നെ കോടതി തള്ളി. കോളേജ് പ്രിന്‍സിപ്പലിന്റെയും ജിഷ്ണുവിന്റെ സഹപാടികളുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം.
കൊച്ചി: നെഹ്റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളായ അധ്യാപകന് സിപി പ്രവീണ്‍, ദിപിന് എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രതികളെ ചോദ്യം ചെയ്യുകയോ ജയിലിലടയ്ക്കുകയോ ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് കോടതി വ്യക്തമാക്കി.
കേസിലെ സാക്ഷി മൊഴികളെല്ലാം തന്നെ കോടതി തള്ളി. കോളേജ് പ്രിന്‍സിപ്പലിന്റെയും ജിഷ്ണുവിന്റെ സഹപാടികളുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ നിലനില്ക്കിലലെന്നും കോടതി ചൂണ്ടിക്കാട്ടി. കോപ്പിയടി സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാമെന്നും കോടതി പറഞ്ഞു.

കേസില്‍ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേരളത്തില്‍ ആരെയും പ്രതിയാക്കാവുന്ന സാഹചര്യമാണുള്ളതെന്നും കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി വിമര്‍ശിച്ചു. കയ്യടി നേടാനല്ല നീതിയുക്തമായ നടപടികളാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി.
ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പ് പരിഷോധിച്ച കോടതി അതില്‍ മാനേജ്മെന്റിനെതിരെ പരാമര്‍ശങ്ങള്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം അറസ്റ്റിലായ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെ ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തി. കോളേജ് ചെയര്മാന് കൃഷ്ണദാസ്, പിആര്‍ഒ സഞ്ജിത് വിശ്വനാഥന് എന്നിവര്‍ക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications