കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിവില്‍ പോയ പ്രതികള്‍ക്കും ജാമ്യം കിട്ടി!! ജിഷ്ണു കേസ് പ്രതികള്‍ സ്വതന്ത്രര്‍!

കേസിലെ സാക്ഷി മൊഴികളെല്ലാം തന്നെ കോടതി തള്ളി. കോളേജ് പ്രിന്‍സിപ്പലിന്റെയും ജിഷ്ണുവിന്റെ സഹപാടികളുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളായ അധ്യാപകന്‍ സിപി പ്രവീണ്‍, ദിപിന്‍ എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രതികളെ ചോദ്യം ചെയ്യുകയോ ജയിലിലടയ്ക്കുകയോ ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് കോടതി വ്യക്തമാക്കി.

കേസിലെ സാക്ഷി മൊഴികളെല്ലാം തന്നെ കോടതി തള്ളി. കോളേജ് പ്രിന്‍സിപ്പലിന്റെയും ജിഷ്ണുവിന്റെ സഹപാടികളുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ നിലനില്‍ക്കിലലെന്നും കോടതി ചൂണ്ടിക്കാട്ടി. കോപ്പിയടി സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാമെന്നും കോടതി പറഞ്ഞു.

jishnu pranoy

കേസില്‍ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേരളത്തില്‍ ആരെയും പ്രതിയാക്കാവുന്ന സാഹചര്യമാണുള്ളതെന്നും കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി വിമര്‍ശിച്ചു. കയ്യടി നേടാനല്ല നീതിയുക്തമായ നടപടികളാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി.

ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പ് പരിഷോധിച്ച കോടതി അതില്‍ മാനേജ്‌മെന്റിനെതിരെ പരാമര്‍ശങ്ങള്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം അറസ്റ്റിലായ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെ ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തി. കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ്, പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍ എന്നിവര്‍ക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

English summary
jishnu pranoy murder case, two more accused get anticipatory bail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X